കോ​വി​ഡ് -19 നി​രീ​ക്ഷ​ണം: മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ പു​റ​ത്തി​റ​ക്കി
Sunday, March 29, 2020 11:25 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് -19 മാ​യി ബ​ന്ധ​പ്പെ​ട്ട് ഹോം ​ക്വാ​റ​ന്‍റൈ​യി​നി​ൽ ക​ഴി​യു​ന്നു​ന്ന​വ​രെ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി ന​ഗ​ര​സ​ഭ സ​ജ്ജ​മാ​ക്കി​യ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ മേ​യ​ർ കെ.​ശ്രീ​കു​മാ​ർ സ്വി​ച്ച് ഓ​ൺ ചെ​യ്തു. ന​ഗ​ര​സ​ഭ​യു​ടെ ചാ​ക്ക,പേ​ട്ട വാ​ർ​ഡു​ക​ളി​ൽ ആ​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.
വ​രു​ന്ന മൂ​ന്ന് ദി​വ​സ​ങ്ങ​ൾ​ക്ക​കം ത​ന്നെ ന​ഗ​ര​സ​ഭ​യി​ലെ 100 വാ​ർ​ഡു​ക​ളി​ലാ​യി ക്വാ​റ​ന്‍റൈ​യി​നി​ൽ ക​ഴി​യു​ന്ന​വ​രെ പൂ​ർ​ണ​മാ​യും മൊ​ബൈ​ൽ ആ​പ്പു​മാ​യി ബ​ന്ധി​പ്പി​ച്ച് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് മേ​യ​ർ കെ.​ശ്രീ​കു​മാ​ർ പ​റ​ഞ്ഞു. ഇ​തി​നാ​യി ക്വാ​റ​ന്‍റൈ​യി​നി​ൽ ക​ഴി​യു​ന്ന മു​ഴു​വ​ൻ ആ​ളു​ക​ളു​ടെ​യും പേ​രു​വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് ജി​യോ ടാ​ഗിം​ഗും,ജി​യോ ഫെ​ൻ​സിം​ഗും ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ മൊ​ബൈ​ൽ ആ​പ്പ് ഇ​ൻ​സ്റ്റാ​ൾ ചെ​യ്യു​ന്ന​തി​ലൂ​ടെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള വ്യ​ക്തി ക്വാ​റ​ന്‍റൈ​യി​ൻ ലം​ഘി​ക്കു​ന്നി​ല്ല എ​ന്ന് ഉ​റ​പ്പ് വ​രു​ത്താ​ൻ ക​ഴി​യും.
മൊ​ബൈ​ൽ ആ​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കോ​വി​ഡ് 19 മാ​യി ബ​ന്ധ​പ്പെ​ട്ട് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ളെ അ​റി​യി​ക്കു​ന്ന​തി​നാ​യി അ​ത്ത​രം പ്ര​ദേ​ശ​ങ്ങ​ൾ റെ​ഡ് സോ​ണാ​യി രേ​ഖ​പ്പെ​ടു​ത്തും. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ പൊ​തു​ജ​ന സ​മ്പ​ർ​ക്കം കു​റ​യ്ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണി​ത്.​നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള ഏ​തെ​ങ്കി​ലും വ്യ​ക്തി ക്വാ​റ​ന്‍റൈ​യി​ൻ ലം​ഘി​ക്കു​ക​യാ​ണെ​ങ്കി​ൽ ആ ​വ്യ​ക്തി​യു​ടെ ചു​മ​ത​ല​യു​ള്ള വോ​ള​ണ്ടി​യ​വ​ർ​ക്ക് വി​വ​രം ല​ഭി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ആ​പ്പി​ന്‍റെ സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഓ​ൺ​ലൈ​ൻ ട്രാ​ക്കിം​ഗും ആ​രം​ഭി​ച്ചു.​ഓ​രോ വാ​ർ​ഡി​ലും ക്വാ​റി​ന്‍റൈ
യി​ൻ ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള 25 വ്യ​ക്തി​ക​ൾ​ക്ക് ഒ​രു വോ​ള​ന്‍റി​യ​ർ എ​ന്ന നി​ല​യ്ക്കാ​ണ് ചു​മ​ത​ല നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്.​വോ​ള​ണ്ടി​യ​ർ​മാ​ർ​ക്ക് ക്വാ​റ​ന്‍റൈ​യി​ൻ ചെ​യ്യ​പ്പെ​ട്ട വ്യ​ക്തി​യു​ടെ വീ​ടു​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​തി​നാ​യ റൂ​ട്ട് മാ​പ്പും മൊ​ബൈ​ൽ ആ​പ്പി​ൽ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.​മേ​യ​റു​ടെ ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ​ടി സെ​ൽ ഈ ​പ്ര​വ​ർ​ത്ത​ങ്ങ​ളെ​ല്ലാം ഏ​കോ​പി​പ്പി​ക്കു​ക​യും നി​യ​ന്ത്രി​ക്കു​ക​യും ചെ​യ്യും.
​തി​രു​വ​ന​ന്ത​പു​രം ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ടി​ഗ്രി​സ് സൊ​ലൂ​ഷ്യ​ൻ​സ് ഇ​ന്ത്യ​യാ​ണ് മൊ​ബൈ​ൽ ആ​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ സോ​ഫ്റ്റ് വെ​യ​റു​ക​ൾ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്.