കോ​ഴി​ഫാ​മി​ൽ കോ​ഴി​ക​ളെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി
Wednesday, April 1, 2020 10:53 PM IST
കാ​ട്ടാ​ക്ക​ട : കോ​ഴി​ഫാ​മി​ലെ കോ​ഴി​ക​ളെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി.​ചീ​നി​വി​ള​യി​ലു​ള്ള ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം സ്വ​ദേ​ശി അ​നി​ൽ​കു​മാ​റി​ന്‍റെ ഫാ​മി​ലെ 534 കോ​ഴി​ക​ളാ​ണ് കൂ​ട്ട​ത്തോ​ടെ ച​ത്ത​നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ രാ​വി​ലെ ഫാ​മി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഉ​ട​മ​വി​വ​ര​മ​റി​യു​ന്ന​ത്. പാ​ലോ​ട് വെ​റ്റി​റി​ന​റി കേ​ന്ദ്ര​ത്തി​ൽ ച​ത്ത കോ​ഴി​യു​ടെ സാ​മ്പി​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. പ​ക്ഷി​പ്പ​നി മൂ​ല​മാ​ണോ കോ​ഴി​ക​ൾ ച​ത്ത് ഒ​ടു​ങ്ങാ​ൻ കാ​ര​ണ​മെ​ന്നും, ആ​രെ​ങ്കി​ലും വി​ഷം വ​ച്ച​താ​ണോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ച്ചാ​ലെ മ​ര​ണ കാ​ര​ണം​ക​ണ്ടെ​ത്താ​നാ​കു​വെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം. കോ​ഴി​ഫാ​മി​നെ​തി​രെ അ​ടു​ത്തി​ടെ ചി​ല​ർ ത​ർ​ക്ക​വു​മാ​യി വ​ന്നി​രു​ന്ന​താ​യി അ​നി​ൽ​കു​മാ​ർ പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്നു.