പോ​ത്ത​ന്‍​കോ​ട്ട് ജാ​ഗ്ര​ത​യോ​ടെ ന​ട​പ​ടി​ക​ള്‍: ജി​ല്ലാ ക​ള​ക്ട​ര്‍
Wednesday, April 1, 2020 10:55 PM IST
തി​രു​വ​ന​ന്ത​പു​രം: പോ​ത്ത​ന്‍​കോ​ട് സ്വ​ദേ​ശി കോ​വി​ഡ് -19 ബാ​ധി​ച്ച് മ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ പോ​ത്ത​ന്‍​കോ​ടും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ര്‍​ശ​ന​മാ​യ മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.
ഇ​തി​നാ​യി വി​ശ​ദ​മാ​യ പ​രി​പാ​ടി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഇ​വി​ട​ത്തെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് ഒ​രു ത​ഹ​സീ​ല്‍​ദാ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. മേ​ഖ​ല​യി​ലെ എ​ല്ലാ ആ​ളു​ക​ളും അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ല്‍ ക​ഴി​യ​ണം. പൊ​തു​സ്ഥ​ല​ങ്ങ​ള്‍ അ​ണു മു​ക്ത​മാ​ക്കു​ന്ന​തി​ന് ഫ​യ​ര്‍​ഫോ​ഴ്സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​പ​ടി സ്വീ​ക​രി​ക്കും. കു​ടും​ബ​ശ്രീ​യു​ടെ സ​ഹാ​യ​ത്തോ​ടെ റേ​ഷ​ന്‍ വീ​ടു​ക​ളി​ല്‍ എ​ത്തി​ച്ചു ന​ല്‍​കു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു. റേ​ഷ​ന്‍ വീ​ടു​ക​ളി​ല്‍ എ​ത്തി​ക്കു​ന്ന​തി​ന് 04712730421, 9188527551, 8281573442 എ​ന്നീ ന​മ്പ​രു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാം . പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​റി​യി​ക്കാ​ന്‍ മൈ​ക്ക് അ​നൗ​ണ്‍​സ്മെ​ന്‍റ് ന​ട​ത്തും. കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് രോ​ഗ പ​രി​ശോ​ധ​ന ന​ട​ത്താ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. സം​ശ​യ നി​വാ​ര​ണ​ത്തി​ന് 1077 എ​ന്ന ന​മ്പ​രി​ല്‍ വി​ളി​ക്കാം. സാ​മൂ​ഹ്യ വ്യാ​പ​നം ന​ട​ന്നോ​യെ​ന്ന് അ​റി​യു​ന്ന​തി​നും അ​തി​നു​ള്ള സാ​ധ്യ​ത​ക​ള്‍ ത​ട​യു​ന്ന​തി​നും സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളി​ല്‍ എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.