65,818 പേ​ർ​ക്ക് ന​ഗ​ര​സ​ഭാ ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ൾ വ​ഴി ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തു
Wednesday, April 1, 2020 10:57 PM IST
തി​രു​വ​ന​ന്ത​പു​രം:​ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ഭ​ക്ഷ​ണ​വും സു​ര​ക്ഷി​ത​ത്വ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യു​ള്ള ഉൗ​ർ​ജി​ത​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ. ക​ഴി​ഞ്ഞ​ദി​വ​സം ന​ഗ​ര​ത്തി​ൽ താ​മ​സി​ക്കു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ പേ​ര് വി​വ​ര​ങ്ങ​ളും താ​മ​സ​സ്ഥ​ല​ങ്ങ​ളും ന​ഗ​ര​സ​ഭ ശേ​ഖ​രി​ച്ചി​രു​ന്നു.
ഇ​ത്ത​ര​ത്തി​ൽ പേ​ര് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച 9553 തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യു​ന്ന​തി​നാ​വ​ശ്യ​മാ​യ 1700 ഭ​ക്ഷ്യ​കി​റ്റു​ക​ൾ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ത​ര​ണം ചെ​യ്ത​താ​യി മേ​യ​ർ കെ.​ശ്രീ​കു​മാ​ർ അ​റി​യി​ച്ചു.
ബീ​മാ​പ​ള്ളി​യി​ൽ 670 ഓ​ളം വ​രു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കേ​ന്ദ്രീ​ക​രി​ച്ച് ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യു​ന്ന​തി​നാ​വ​ശ്യ​മാ​യ സാ​ധ​ന​സാ​മ​ഗ്രി​ക​ളും വി​ത​ര​ണം ചെ​യ്തു. ബ​ദ​രി​യ ന​ഗ​ർ, സ​ദ്ദാം​ന​ഗ​ർ, മി​ൽ​ക്ക് കോ​ള​നി, ബീ​മാ​പ​ള്ളി ഈ​സ്റ്റ്, പു​ത്ത​ൻ​പ​ള്ളി, ആ​രു​കാ​ട് എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ൾ​ക്ക് പു​റ​മെ പ്ര​ത്യേ​ക​മാ​യി ഭ​ക്ഷ​ണം പാ​ച​കം ചെ​യ്ത് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഇ​തു​കൂ​ടാ​തെ കി​ള്ളി​പ്പാ​ലം ഹൈ​സ്കൂ​ൾ, മു​ള​വ​ന യു​പി​എ​സ്, എ​സ്എം​വി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക്യാ​ന്പ് ഒ​രു​ക്കി​യി​ട്ടു​ണ്ട്. ക​രി​മ​ഠം കോ​ള​നി​യി​ലു​ള്ള 491 അ​തി​ഥി സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക​മ​ലേ​ശ്വ​രം യു​പി സ്കൂ​ളി​ൽ ക്യാ​ന്പ ഒ​രു​ങ്ങു​ക​യാ​ണ്.
ന​ഗ​ര​സ​ഭ​യ്ക്ക് കീ​ഴി​ലു​ള്ള 25 സ​ർ​ക്കി​ളു​ക​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന 25 ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ൾ വ​ഴി ഇ​ന്ന​ലെ 21,536 പേ​ർ​ക്ക് പ്ര​ഭാ​ത​ഭ​ക്ഷ​ണ​വും 22,638 പേ​ർ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണ​വും വി​ത​ര​ണം ചെ​യ്തു. 21,644 പേർക്ക് രാ​ത്രി ഭ​ക്ഷ​ണ​വും ഉൾപ്പടെ 65,818 പേ​ർ​ക്കാ​ണ് ന​ഗ​ര​സ​ഭ ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ൾ വ​ഴി ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്ത​ത്.