ജ​ന​താ ക​ർ​ഫ്യൂ​വി​ൽ നെ​ല്ല​നാ​ട് നി​ശ്ച​ലം
Thursday, April 2, 2020 10:47 PM IST
വെ​ഞ്ഞാ​റ​മൂ​ട്: നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ജ​ന​താ ക​ർ​ഫ്യൂ ഏ​റ്റെ​ടു​ത്ത് ജ​നം. പോ​ത്ത​ൻ​കോ​ട് പ​ഞ്ചാ​യ​ത്തി​ൽ കൊ​റോ​ണ ബാ​ധി​ച്ച് ഒ​രാ​ൾ മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് സ​ർ​വ​ക​ക്ഷി യോ​ഗം ചേ​ർ​ന്ന് പ്ര​ഖ്യാ​പി​ച്ച ജ​ന​താ ക​ർ​ഫ്യൂ​വി​ൽ സ​ർ​വ​മേ​ഖ​ല​ക​ളും നി​ശ്ച​ല​മാ​യി. റേ​ഷ​ൻ ക​ട​ക​ളും, മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളും ഒ​ഴി​കെ, ക​ട​ക​മ്പോ​ള​ങ്ങ​ൾ പൂ​ർ​ണ​മാ​യും അ​ട​ഞ്ഞു​കി​ട​ന്നു.
റോ​ഡ് ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​ല​ച്ചു. വെ​ഞ്ഞാ​റ​മൂ​ട് ജം​ഗ്ഷ​നി​ൽ ഡി​ഐ​ജി കെ.​സ​ഞ്ജ​യ് കു​മാ​ർ ഗു​രു​ദി​ന്‍റെ​യും, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബി.​അ​ശോ​ക​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി. വി​ല​ക്ക് ലം​ഘി​ച്ച് നി​ര​ത്തി​ലി​റ​ങ്ങി​യ​വ​രെ തി​രി​ച്ച​യ​ച്ചു.​റോ​ഡി​ൽ ബാ​രി​ക്കേ​ഡു​ക​ൾ വ​ച്ചാ​ണ് വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ യാ​ത്ര ചെ​യ്ത​വ​ർ​ക്ക് ജ​ന​മൈ​ത്രി പോ​ലീ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഷെ​രീ​ർ വെ​ഞ്ഞാ​റ​മൂ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി.​വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് ഇ​ൻ​സ്പ​ക്ട​ർ വി​ജ​യ​രാ​ഘ​വ​ൻ, സ​ബ് ഇ​ൻ​സ്പ​ക്ട​ർ മ​ധു തു​ട​ങ്ങി​യ​വ​ർ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു, രാ​വി​ലെ മു​ത​ൽ ടൗ​ണു​ക​ൾ വി​ജ​ന​മാ​യി​രു​ന്നു. റേ​ഷ​ൻ ക​ട​ക​ളി​ലും, ബാ​ങ്കു​ക​ളി​ലും,മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ളി​ലും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ച്ച് ആ​ളു​ക​ൾ വ​രി​നി​ന്നു.​ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം എ​ഴു​വ​രെ ന​ട​ത്തി​യ ജ​ന​താ ക​ർ​ഫ്യൂ​വി​ൽ ഭ​ക്ഷ​ണം ല​ഭി​ക്കാത്തവ​ർ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജി​ത് എ​സ്.​കു​റു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മൂ​ഹ അ​ടു​ക്ക​ള​യി​ൽ നി​ന്നും ഭ​ക്ഷ​ണം എ​ത്തി​ച്ചു ന​ൽ​കി.