കു​റ്റി​ക്കാ​ട് ക​ത്തി​ന​ശി​ച്ചു
Thursday, April 2, 2020 10:47 PM IST
നേ​മം : മൂ​ക്കു​ന്നി​മ​ല​യി​ൽ കു​റ്റി​ക്കാ​ടി​ന് തീ​പി​ച്ച് അ​ൻ​പ​ത് ഏ​ക്ക​റോ​ളം ക​ത്തി ന​ശി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നി​നാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. കാ​ട്ടാ​ക്ക​ട, ചെ​ങ്ക​ൽ​ചൂ​ള, നെ​യ്യാ​റ്റി​ൻ​ക​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​വും ന​രു​വാ​മൂ​ട് പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് മ​ണി​ക്കൂ​റ​ഉ​ക​ളോ​ളം പ​രി​ശ്ര​മി​ച്ചാ​ണ് തീ ​അ​ണ​ച്ച​ത്. തീ ​പി​ടി​ത്ത​ത്തി​ൽ കു​റ്റി​ക്കാ​ടും ഉ​ണ​ങ്ങി നി​ന്ന പു​ല്ലു​ക​ളും ക​ത്തി​ന​ശി​ച്ചു. ഉ​ണ​ങ്ങി നി​ന്ന പു​ല്ലു​ക​ളി​ലാ​ണ് തീ ​പി​ടി​ച്ച​തെ​ന്ന് ന​രു​വാ​മൂ​ട് പോ​ലീ​സ് പ​റ​ഞ്ഞു. മൂ​ന്ന് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നും വെ​ള്ള​വു​മാ​യെ​ത്തി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് മ​ല​യു​ടെ മു​ക​ളി​ലെ​ത്താ​നാ​വാ​ത്ത​തി​നാ​ൽ ഫ​യ​ർ​ലൈ​നു​ണ്ടാ​ക്കി​യും മ​റ്റ് സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​മാ​ണ് തീ ​അ​ണ​ച്ച​ത്. കു​ള​ങ്ങ​ര​കോ​ണം സ്റ്റേ​ഡി​യം ഭാ​ഗ​ത്ത് ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന ഗോ​ഡൗ​ണ്‍ ഉ​ണ്ടാ​യി​രു​ന്ന​ത് നാ​ട്ടു​കാ​രി​ൽ ആ​ശ​ങ്ക​യു​ണ്ടാ​ക്കി. ഇ​തി​ന് സ​മീ​പം വ​രെ തീ ​എ​ത്തി.