നി​ര​ത്തു​ക​ളി​ല്‍ വാ​ഹ​ന​ങ്ങ​ളൊ​ഴി​യു​ന്നി​ല്ല; നി​സ​ഹാ​യ​രാ​യി പോ​ലീ​സ്
Thursday, April 2, 2020 10:47 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : ലോ​ക്ക് ‍ഡൗ​ണ്‍ പ​ത്തു ദി​വ​സം പി​ന്നി​ടു​ന്പോ​ള്‍ ദേ​ശീ​യ​പാ​ത അ​ട​ക്കം നി​ര​ത്തു​ക​ളി​ല്‍ വാ​ഹ​ന​ങ്ങ​ളൊ​ഴി​യു​ന്നി​ല്ല. നി​സ​ഹാ​യ​രാ​യ പോ​ലീ​സു​കാ​രു​ടെ മു​ന്നി​ലൂ​ടെ യാ​ത്ര​ക്കാ​ര്‍ സ്വ​ര​വി​ഹാ​രം ന​ട​ത്തു​ന്നു.​നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​ത്തി​ലും ആ​ലും​മൂ​ട് ജം​ഗ്ഷ​ന്‍, ടി​ബി ജം​ഗ്ഷ​ന്‍, വ​ഴി​മു​ക്ക്, ബാ​ല​രാ​മ​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലും പോ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഒ​രു വ​ശ​ത്തു കൂ​ടി മാ​ത്രം വാ​ഹ​ന​ങ്ങ​ള്‍ പോ​കു​ന്ന വി​ധ​ത്തി​ലാ​ണ് ക്ര​മീ​ക​ര​ണം. വ​ഴി​മു​ക്കി​ല്‍ ദേ​ശീ​യ​പാ​ത​യി​ല്‍ കൂ​ടാ​തെ കാ​ഞ്ഞി​രം​കു​ളം റോ​ഡി​ലേ​യ്ക്കു​ള്ള പ്ര​വേ​ശ​ന​പാ​ത​യി​ലും ബാ​രി​ക്കേ​ഡു​ണ്ട്. ക​ഴി​ഞ്ഞ മാ​സം അ​വ​സാ​ന​ത്തെ ദി​ന​ങ്ങ​ളി​ല്‍ പെ​ന്‍​ഷ​ന്‍​കാ​രെ പ​രി​ഗ​ണി​ച്ചും ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ല്‍ റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ പോ​കു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ളെ ക​ണ​ക്കി​ലെ​ടു​ത്തു​മൊ​ക്കെ പൊ​തു​വേ നി​യ​ന്ത്ര​ണ​ത്തി​ല്‍ അ​യ​വു വ​ന്നെ​ങ്കി​ലും വാ​ഹ​ന പ​രി​ശോ​ധ​ന കാ​ര്യ​ക്ഷ​മ​മാ​യി ത​ന്നെ ന​ട​ന്നു. ലോ​ക്ക് ഡൗ​ണി​ന്‍റെ ആ​ദ്യ​ദി​വ​സ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ക്ക​ശ​മാ​ക്കി​യ​പ്പോ​ള്‍ കേ​സു​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞു. പ​ക്ഷെ പി​ന്നീ​ട് സ്ഥി​ഗ​തി​ക​ള്‍ പ​ല​യി​ട​ത്തും മാ​റി. ഇ​ന്ന​ലെ മാ​ത്രം നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ അ​കാ​ര​ണ​മാ​യി വാ​ഹ​ന​ങ്ങ​ളു​മാ​യി പു​റ​ത്തി​റ​ങ്ങി​യ പ​ത്തു പേ​ര്‍​ക്കെ​തി​രെ നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു. അ​ഞ്ചു വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.
കൊ​റോ​ണ രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കു​ന്പോ​ള്‍ ആ​ളു​ക​ള്‍ ഇ​തോ​ടൊ​പ്പം സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഡ​ബ്ല്യു.​ആ​ര്‍. ഹീ​ബ പ​റ​ഞ്ഞു. ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും അ​നാ​വ​ശ്യ​മാ​യി വീ​ടി​നു പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നു​മു​ള്ള നി​ര്‍​ദേ​ശം ആ​ത്മാ​ര്‍​ഥ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ചെ​യ​ര്‍​പേ​ഴ്സ​ണ്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍ ഇ​ന്ന​ലെ 59 പേ​ര്‍ ഹോം ​ഐ​സൊ​ലേ​ഷ​ന്‍ കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​ക്കി. ന​ര​സ​ഭ മോ​ണി​ട്ട​ര്‍ ചെ​യ്യു​ന്ന വീ​ടു​ക​ളി​ല്‍ ഐ​സൊ​ലേ​ഷ​നി​ലു​ള്ള​വ​രു​ടെ സം​ഖ്യ 257 ആ​യി കു​റ​ഞ്ഞു .