മാ​ണി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് -19 ഏ​കോ​പ​ന​ത്തി​ൽ വീ​ഴ്ച​യെ​ന്ന് കോ​ൺ​ഗ്ര​സ്
Thursday, April 2, 2020 10:49 PM IST
പി​ര​പ്പ​ൻ​കോ​ട്: മാ​ണി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് -19 ഏ​കോ​പ​ന​ത്തി​ൽ വീ​ഴ്ച​യെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. പോ​ത്ത​ൻ​കോ​ട് പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് -19 ബാ​ധി​ച്ച് ഒ​രാ​ൾ മ​ര​ണ​പ്പെ​ടു​ക​യും, മ​റ്റൊ​രാ​ൾ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ മാ​ണി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ന് അ​തീ​വ​ജാ​ഗ്ര​ത പ്ര​ദേ​ശ​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം പ്ര​ഖ്യാ​പി​ച്ചി​ട്ടും സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പ്ര​കാ​ര​മു​ള്ള മോ​ണി​റ്റ​റിം​ഗ് സ​മി​തി രൂ​പീ​ക​രി​ക്കു​ക​യോ പ​ഞ്ചാ​യ​ത്തി​ലെ ഏ​കോ​പ​നം ന​ട​ത്തു​ക​യോ ചെ​യ്തി​ട്ടി​ല്ല​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ആ​രോ​പി​ക്കു​ന്നു. അ​ടി​യ​ന്ത​ര​മാ​യി പ​ഞ്ചാ​യ​ത്തി​ൽ ഒ​രു സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ചു കൂ​ട്ടി ആ​ശ​ങ്ക അ​ക​റ്റ​ണ​മെ​ന്ന് ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​മ്പാ​യം അ​നി​ൽ​കു​മാ​ർ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റു​മാ​രാ​യ കോ​ലി​യ​ക്കോ​ട് മ​ഹീ​ന്ദ്ര​ൻ പ​ള്ളി​ക്ക​ൽ ന​സീ​ർ, ബി​ജു കൃ​ഷ്ണ​ൻ, ശ​ര​ണ്യ തുടങ്ങിയവർ അ​വ​ശ്യ​പ്പെ​ട്ടു.