പോ​ലീ​സി​ന് ഉ​ച്ച​ഭ​ക്ഷ​ണ​വും കു​ടി​വെ​ള്ള​വു​മാ​യി പ​ള്ളി​ച്ച​ലി​ലെ ഇ​സ്ക്കോ​ണ്‍
Thursday, April 2, 2020 10:50 PM IST
നേ​മം: പോ​ലീ​സി​ന് ഉ​ച്ച​ഭ​ക്ഷ​ണ​വും കു​ടി​വെ​ള്ള​വു​മാ​യി ഹ​രേ​കൃ​ഷ്ണ പ്ര​സ്ഥാ​ന​മാ​യ അ​ന്താ​രാ​ഷ്ട്ര കൃ​ഷ്ണാ​വ​ബോ​ധ സ​മി​തി ഇ​സ്ക്കോ​ണ്‍.​നേ​മം, ക​ര​മ​ന, തി​രു​വ​ല്ലം, ത​മ്പാ​നൂ​ര്‍, ഫോ​ര്‍​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ പോ​ലീ​സു​കാ​ര്‍​ക്കാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​ത്. ദി​വ​സ​വും അ​ഞ്ഞൂ​റോ​ളം ഭ​ക്ഷ​ണ​പൊ​തി​ക​ള്‍ ത​യാ​റാ​ക്കി അ​ത​ത് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും പോ​ലീ​സു​കാ​ര്‍ ഡ്യൂ​ട്ടി ചെ​യ്യു​ന്നി​ട​ത്തും എ​ത്തി​ക്കും. ആ​വ​ശ്യം അ​നു​സ​രി​ച്ച് ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ കൂ​ടു​ത​ല്‍ സ്റ്റേ​ഷ​നു​ക​ളി​ല്‍ ഭ​ക്ഷ​ണം എ​ത്തി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. പ​ള്ളി​ച്ച​ലി​ലെ ക്ഷേ​ത്ര​ത്തി​ല്‍ നി​ന്നാ​ണ് ദി​വ​സ​വും ഉ​ച്ച​ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന​ത്. ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​സ്ക്കോ​ണ്‍ പ്ര​സി​ഡ​ന്‍റ് ഡോ. ​ദ​ഗ​ത് സാ​ക്ഷി ദാ​സ നി​ര്‍​വ​ഹി​ച്ചു. ഇ​സ്ക്കോ​ണി​ലെ അം​ഗ​ങ്ങ​ള്‍ ഒ​ത്തു​കൂ​ടി​യാ​ണ് ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന​ത് . രാ​വി​ലെ തു​ട​ങ്ങു​ന്ന പാ​ച​കം പ​തി​നൊ​ന്നി​ന് തീ​ര്‍​ത്ത്ഉ​ച്ച​ഭ​ക്ഷ​ണം പോ​ലീ​സു​കാ​രു​ടെ കൈ​ക​ളി​ലെ​ത്തി​ക്കും.