മൊ​ബൈ​ല്‍ പോ​സ്റ്റ് ഓ​ഫീ​സ് ഓ​ണ്‍ വീ​ല്‍​സ് നാ​ളെ മു​ത​ല്‍
Friday, April 3, 2020 10:55 PM IST
തി​രു​വ​ന​ന്ത​പു​രം:​ ലോ​ക്ക് ഡൗ​ണി​നെ തു​ട​ർ​ന്ന് ഉ​പ​യോക്താക്ക​ള്‍​ക്കാ​യി തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്ത് പോ​സ്റ്റ​ല്‍ ഡി​വി​ഷ​ന്‍റെ കീ​ഴി​ല്‍ സ​ഞ്ച​രി​ക്കു​ന്ന പോ​സ്റ്റ് ഓ​ഫീ​സ് മൊ​ബൈ​ല്‍ പോ​സ്റ്റ് ഓ​ഫീ​സ് ഓ​ണ്‍ വീ​ല്‍​സ് നാ​ളെ മു​ത​ല്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങും.
സേ​വിം​ഗ്സ് ബാ​ങ്ക് നി​ക്ഷേ​പം, പ​ണം പി​ന്‍​വ​ലി​ക്ക​ല്‍, ഇ​മ​ണി ഓ​ര്‍​ഡ​റു​ക​ള്‍, പോ​സ്റ്റ​ല്‍ ലൈ​ഫ് ഇ​ന്‍​ഷ്വ​റ​ന്‍​സ് പ്രീ​മി​യം എ​ന്നി​വ​ക്കു​ള്ള സൗ​ക​ര്യം സ​ഞ്ച​രി​ക്കു​ന്ന പോ​സ്റ്റോ​ഫീ​സു​ക​ളി​ല്‍ ല​ഭ്യ​മാ​ണ്. സ​മീ​പ​ത്തെ പ്ര​ധാ​ന പോ​സ്റ്റ് ഓ​ഫീ​സി​നോ​ട് ചേ​ര്‍​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് സേ​വ​നം ല​ഭ്യ​മാ​കു​ക. കോ​വി​ഡ് രോ​ഗ​പ്ര​തി​രോ​ധം സം​ബ​ന്ധി​ച്ച ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചാ​യി​രി​ക്കും ഓ​ഫീ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​മെ​ന്ന് ഡി​വി​ഷ​ണ​ല്‍ സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.
പോ​സ്റ്റോ​ഫീ​സി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​കു​ന്ന സ്ഥ​ല​വും സ​മ​യ​വും:
നാ​ളെ തു​മ്പ സെ​ന്‍റ് സേ​വ്യേ​ഴ്സ് കോ​ള​ജ് രാ​വി​ലെ 10 മു​ത​ല്‍ 11 വ​രെ, ക​ഴ​ക്കൂ​ട്ടം 11 മു​ത​ല്‍ 12 വ​രെ, ക​ണി​യാ​പു​രം​ഉ​ച്ച​ക്ക് ഒ​ന്നു മു​ത​ല്‍ ര​ണ്ട് വ​രെ, പ​ള്ളി​പ്പു​റം​ര​ണ്ടു മു​ത​ല്‍ മൂ​ന്നു വ​രെ. ഏ​ഴി​നു രാ​വി​ലെ 10ന് ​കി​ഴു​വ​ലം. അ​വ​ന​വ​ഞ്ചേ​രി 11മു​ത​ൽ , ആ​ലം​കോ​ട് ഉ​ച്ച​ക്ക് ഒ​ന്നു ര​ണ്ട് വ​രെ, ക​ല്ല​മ്പ​ലം മൂ​ന്നു​വ​രെ, എ​ട്ടി​ന് രാ​വി​ലെ 10ന് ​മൂ​ങ്ങോ​ട്, ചെ​റു​ന്നി​യൂ​ര്‍11 മു​ത​ൽ 12വ​രെ , മ​ണ​മ്പൂ​ര്‍ ഉ​ച്ച​ക്ക് ഒ​ന്നു മു​ത​ൽ ര​ണ്ട് വ​രെ ,വ​ട​ശേ​രി​ക്കോ​ണം ര​ണ്ട് മു​ത​ൽ മൂ​ന്നു​വ​രെ.
ഒ​ന്പ​തി​ന് രാ​വി​ലെ 11 മു​ത​ൽ നാ​വാ​യി​ക്കു​ളം, പ​ള്ളി​ക്ക​ല്‍ കി​ളി​മാ​നൂ​ര്‍ ഉ​ച്ച​ക്ക് ര​ണ്ട് വ​രെ, മ​ട​വൂ​ര്‍​പ​ള്ളി​ക്ക​ല്‍ മൂ​ന്നു​വ​രെ.11​ന് രാ​വി​ലെ പെ​രു​ങ്ങു​ഴി രാ​വി​ലെ 10 മു​ത​ൽ , ചി​റ​യി​ന്‍​കീ​ഴ്11 മു​ത​ൽ12 വ​രെ, അ​ഞ്ചു​തെ​ങ്ങ് ഉ​ച്ച​ക്ക് ഒ​ന്നു മു​ത​ൽ. ക​ട​ക്കാ​വൂ​ര്‍ മൂ​ന്നു​വ​രെ.13​ന് രാ​വി​ലെ 10ന് ​വ​ക്കം, വെ​ന്നി​ക്കോ​ട് 11 മു​ത​ൽ 12വ​രെ , മേ​ല്‍​വെ​ട്ടൂ​ര്‍ ഉ​ച്ച​ക്ക് 12, നെ​ടു​ങ്ങ​ണ്ട ര​ണ്ട് മു​ത​ൽ മൂ​ന്നു​വ​രെ.14​ന് രാ​വി​ലെ 10ന് ​ശ്രീ​നി​വാ​സ​പു​രം ,അ​യി​രൂ​ര്‍​വ​ര്‍​ക്ക​ല11 മു​ത​ൽ 12 വ​രെ, ഇ​ട​വ ഉ​ച്ച​ക്ക് ഒ​ന്ന് മു​ത​ൽ ര​ണ്ട് വ​രെ,പാ​ള​യം​കു​ന്ന് മൂ​ന്നു​വ​രെ.​കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 04712464814, 2464794.