ബാ​ങ്ക് കി​യോ​സ്കു​ക​ളി​ൽ ബ​യോ​മെ​ട്രി​ക് പ​ഞ്ചിം​ഗ് തു​ട​രു​ന്നു
Friday, April 3, 2020 10:55 PM IST
പോ​ത്ത​ൻ​കോ​ട്: സം​സ്ഥാ​ന​ത്ത് കൊ​വി​ഡ് 19 വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പ​ഞ്ചിം​ഗ് സം​വി​ധാ​നം നി​ർ​ത്തി​വ​യ്ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യെ​ങ്കി​ലും ബാ​ങ്ക് കി​യോ​സ്കു​ക​ളി​ൽ ബ​യോ​മെ​ട്രി​ക് പ​ഞ്ചിം​ഗ് തു​ട​രു​ന്നു. പ​ഞ്ചി​ങ്ങി​നു പ​ക​രം ഒ​ടി​പി പോ​ലു​ള്ള മ​റ്റ് ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നാ​ണ് ജീ​വ​ന​ക്കാ​രു​ടെ ആ​വ​ശ്യം.
കോ​വി​ഡ് -19 ബാ​ധി​ച്ച് റി​ട്ട. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ക്കാ​നി​ട​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പോ​ത്ത​ൻ​കോ​ടും സ​മീ​പ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളും അ​തീ​വ ജാ​ഗ്ര​ത​യി​ലാ​ണ്. സാ​മൂ​ഹ വ്യാ​പ​നം ന​ട​ന്നോ ഇ​ല്ല​യോ എ​ന്ന നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ. സം​ഭ​വം ഏ​റെ ഗു​രു​ത​ര​മാ​യി​ട്ടും മ​ഞ്ഞ​മ​ല​യി​ൽ നി​ന്നും ഏ​ക​ദേ​ശം ര​ണ്ട് കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള ക​ല്ലൂ​ർ തോ​ന്ന​യ്ക്ക​ലി​ൽ കി​യോ​സ്കി​ൽ ബ​യോ​മെ​ട്രി​ക് സം​വി​ധാ​നം ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. മം​ഗ​ല​പു​രം എ​സ്ബി​ഐ​യു​ടെ കീ​ഴി​ലു​ള്ള തോ​ന്ന​യ്ക്ക​ൽ കി​യോ​സ്കി​ൽ 4800 ഓ​ളം ഇ​ട​പാ​ടു​കാ​രു​ണ്ട്. ഇ​തി​ൽ മ​ര​ണ​പ്പെ​ട്ട അ​ബ്ദു​ൾ അ​സീ​സു​മാ​യി അ​ടു​ത്ത ഇ​ട​പെ​ട്ട​വ​രും ബ​ന്ധു​ക്ക​ളും ഉ​ണ്ടെ​ന്ന് ബാ​ങ്കു ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. തൊ​ഴി​ലു​റ​പ്പ് വേ​ത​നം, ക്ഷേ​മ പെ​ൻ​ഷ​ൻ, സ​ബ്സി​ഡി തു​ട​ങ്ങി​യ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്നു​ത്. ഓ​രോ ഇ​ട​പാ​ടു​കാ​രും പ​ണം ഇ​ട​പാ​ടു​ക​ളും ബ​യോ​മെ​ട്രി​ക്ക് പ​ഞ്ചിം​ഗ് സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കു​ന്ന​ത് സു​ര​ക്ഷി​ത​മ​ല്ല​ന്നാ​ണ് ജീ​വ​ക്കാ​ർ പ​റ​യു​ന്ന​ത്. രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു​വ​രെ​യാ​ണ് പ്ര​വ​ർ​ത്ത​ന സ​മ​യം. പ്ര​വ​ർ​ത്ത സ​മ​യ​ത്ത് നി​ര​വ​ധി ജീ​വ​ന​ക്കാ​രാ​ണ് കി​യോ​സ്കി​ൽ എ​ത്തു​ന്ന​ത്. പ്ര​ദേ​ശ​ത്ത് നി​യ​ന്ത്ര​ണം ശ​ക്ത​മാ​ക്കി​യ​തോ​ടെ ജീ​വ​ന​ക്കാ​ർ​ക്ക് തി​ര​ച്ച​റി​യ​ൽ കാ​ർ​ഡ് ല​ഭി​ക്കാ​ത്ത​തും കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു.’