കാ​ട്ടു​തേ​ൻ മു​ത​ൽ പൂ​വ​ൻ​കോ​ഴി വ​രെ "വ​നി​ക'​വീ​ട്ടി​ലെ​ത്തി​ക്കും
Saturday, April 4, 2020 11:15 PM IST
കാ​ട്ടാ​ക്ക​ട: വ​ന​വാ​സി ഊ​രു​ക​ളി​ൽ വി​ള​യു​ന്ന കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളും വ​ന​വി​ഭ​വ​ങ്ങ​ളും ‘വ​നി​ക’ ഇ​നി വീ​ട്ടു​പ​ടി​ക്ക​ലെ​ത്തി​ക്കും. കാ​ട്ടു​തേ​ൻ മു​ത​ൽ പൂ​വ​ൻ​കോ​ഴി വ​രെ ഇ​നി വീ​ട്ടി​ലെ​ത്തും. കോ​ട്ടൂ​രി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച വ​നി​ക വ​ന​വാ​സി​ക​ളി​ൽ നി​ന്ന് നേ​രി​ട്ടു ശേ​ഖ​രി​ച്ചാ​ണ് ഇ​വ​യൊ​ക്കെ ആ​വ​ശ്യ​ക്കാ​രു​ടെ വീ​ട്ടു​പ​ടി​ക്ക​ലെ​ത്തി​ക്കു​ന്ന​ത്.

പു​റം മാ​ർ​ക്ക​റ്റി​ലെ വി​ല അ​നു​സ​രി​ച്ച് വ​ന​വാ​സി​ക​ളി​ൽ നി​ന്ന് ഉ​ത്പ​ന്ന​ങ്ങ​ൾ നേ​രി​ട്ടു സ്വീ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഓ​രോ ഊ​രി​ലും ഒ​രു കേ​ന്ദ്ര​ത്തി​ൽ വി​ൽ​പ​ന​യ്ക്കു​ള്ള വ​ന വി​ഭ​വ​ങ്ങ​ളും കാ​ർ​ഷി​ക വി​ള​ക​ളും വ​ന​വാ​സി​ക​ളെ​ത്തി​ക്കും. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വി​ടെ​യെ​ത്തി പ​ണം ന​ൽ​കി അ​വ​രു​ടെ വാ​ഹ​ന​ത്തി​ൽ കോ​ട്ടൂ​രി​ലെ സെ​ക്ഷ​ൻ ഓ​ഫീ​സ് പ​രി​സ​ര​ത്തെ ച​ന്ത​യി​ൽ കൊ​ണ്ടു വ​രും.​വാ​ട്സ് ആ​പ്പ് കൂ​ട്ടാ​യ്മ വ​ഴി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​വ​രം അ​റി​യി​ച്ച് ആ​വ​ശ്യ​ക്കാ​ർ​ക്കു വീ​ട്ടു​പ​ടി​ക്ക​ലെ​ത്തി​ക്കും. സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ക്കു​മ്പോ​ൾ ഉ​ട​മ​യ്ക്ക് ന​ൽ​കു​ന്ന വി​ല​യെ​ക്കാ​ൾ കൂ​ടു​ത​ൽ വി​ൽ​പ​ന​യി​ൽ ല​ഭി​ച്ചാ​ൽ ആ ​തു​ക​യും ഉ​ട​മ​യ്ക്ക് ത​ന്നെ ന​ൽ​കു​മെ​ന്നു വാ​ർ​ഡ​ൻ ജെ.​ആ​ർ.​അ​നി പ​റ​ഞ്ഞു. കോ​ട്ടൂ​ർ സെ​ക്ഷ​ൻ ആ​സ്ഥാ​ന​ത്ത് ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ സു​രേ​ന്ദ്ര​കു​മാ​ർ പ​ദ്ധ​ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

അ​ഗ​സ്ത്യ വ​നം,നെ​യ്യാ​ർ, പേ​പ്പാ​റ റേ​ഞ്ചു​ക​ളി​ൽ നി​ന്നാ​ണ് ഉ​ത്പ​ന്ന​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​ത്. ആ​വ​ശ്യ​ക്കാ​ർ 85476 02958 എ​ന്ന വാ​ട്സ് ആ​പ് ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സെ​ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ.​സി.​സി​നു പ​റ​ഞ്ഞു.