ജില്ലയിൽ സൗ​ജ​ന്യ റേ​ഷ​നൊ​പ്പം പ​ച്ച​ക്ക​റി​വി​ത്തും
Saturday, April 4, 2020 11:16 PM IST
നെ​ടു​മ​ങ്ങാ​ട് : സൗ​ജ​ന്യ റേ​ഷ​നൊ​പ്പം ഇ​നി സൗ​ജ​ന്യ പ​ച്ച​ക്ക​റി​വി​ത്തും ജി​ല്ല​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്നു. കൃ​ഷി​വ​കു​പ്പാ​ണ് സി​വി​ല്‍ സ​പ്ലൈ​സു​മാ​യി സ​ഹ​ക​രി​ച്ചു കൊ​ണ്ട് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. നെ​ടു​മ​ങ്ങാ​ട്ട് ന​ട​ന്ന ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നെ​ടു​മ​ങ്ങാ​ട് മു​ന്‍​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ചെ​റ്റ​ച്ച​ല്‍ സ​ഹ​ദേ​വ​ന് വി​ത്തു പാ​യ്ക്ക​റ്റ് ന​ല്‍​കി കൊ​ണ്ട് ജി​ല്ലാ​കൃ​ഷി ഒാ​ഫീ​സ​ര്‍ ഡോ.​ടി.​വി. രാ​ജേ​ന്ദ്ര​ലാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സൗ​ജ​ന്യ റേ​ഷ​ന്‍ വാ​ങ്ങാ​നെ​ത്തു​ന്ന ഓ​രോ കാ​ര്‍​ഡു​ട​മ​യ്ക്കും ഓ​രോ പാ​യ്ക്ക​റ്റ് വി​ത്തു ന​ല്‍​കു​ക​യാ​ണ് പ​ദ്ധ​തി. വീ​ട്ടി​ല്‍ ക​ഴി​യു​ന്ന ഈ ​കാ​ല​ത്ത് പ​ര​മാ​വ​ധി പ​ച്ച​ക്ക​റി കൃ​ഷി ന​ട​ത്തു​ക​യും അ​തു​വ​ഴി ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക​യു​മാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. റേ​ഷ​ന്‍ ക​ട​ക​ള്‍​വ​ഴി വി​ത്തു​വി​ത​ര​ണം ചെ​യ്യു​ന്ന ആ​ദ്യ ജി​ല്ല​കൂ​ടി​യാ​വു​ക​യാ​ണ് തി​രു​വ​ന​ന്ത​പു​രം.​പ​യ​ര്‍. ചീ​ര, വെ​ണ്ട തു​ട​ങ്ങി​യ പ​ച്ച​ക്ക​റി​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഒ​രു കാ​ര്‍​ഡി​ന് ഒ​രു വി​ത്തു പാ​യ്ക്ക​റ്റാ​ണ് ന​ല്‍​കു​ന്ന​ത്.

പാ​ല​ക്കാ​ട്ടെ വെ​ജി​റ്റ​ബി​ള്‍ പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ലാ​ണ് പാ​യ്ക്ക​റ്റു​ക​ള്‍ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശി​ച്ച കൊ​റോ​ണ​ക്കാ​ല​ത്തെ എ​ല്ലാ വീ​ട്ടു​മു​റ്റ​ങ്ങ​ളും ഹ​രി​താ​ഭ​മാ​ക്കാ​നു​ള്ള സ​ന്ദേ​ശ​മാ​ണ് കൃ​ഷി​വ​കു​പ്പ് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ സാ​ധ്യ​മാ​ക്കു​ന്ന​ത്. കൊ​ല്ല​ങ്കാ​വ് റേ​ഷ​ന്‍ ക​ട​യി​ല്‍ ന​ട​ന്ന വി​ത്തു വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ല്‍ നെ​ടു​മ​ങ്ങാ​ട് കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ആ​ന്‍റ​ണി റോ​സ്, ആ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നാ​ട് സു​രേ​ഷ്, കൃ​ഷി ഒാ​ഫീ​സ​ര്‍ എ​സ്.​ജ​യ​കു​മാ​ര്‍എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു .