നെ​ടു​മ​ങ്ങാ​ട്ട് 143 വാ​ഹ​ന​ങ്ങ​ള്‍​ പി​ടി​ച്ചെ​ടു​ത്തു
Sunday, April 5, 2020 11:59 PM IST
നെ​ടു​മ​ങ്ങാ​ട് : ലോ​ക്ക് ഡൗ​ൺ ലം​ഘി​ച്ച​തി​ന് നെ​ടു​മ​ങ്ങാ​ട് മേ​ഖ​ല​യി​ൽ 143 വാ​ഹ​ന​ങ്ങ​ള്‍​ പി​ടി​ച്ചെ​ടു​ത്തു.​
നെ​ടു​മ​ങ്ങാ​ട് ഡി​വി​ഷ​നി​ല്‍ ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി നെ​ടു​മ​ങ്ങാ​ട് സ്റ്റേ​ഷ​നി​ല്‍ മാ​ത്രം 92കേ​സു​ക​ളെ​ടു​ത്തു. പാ​ലോ​ട്, വെ​ഞ്ഞാ​റ​മൂ​ട്, അ​രു​വി​ക്ക​ര, മ​ല​ന്‍​കീ​ഴ്,കാ​ട്ടാ​ക്ക​ട സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. വ​ണ്ടി​ക​ള്‍ മാ​ത്ര​മ​ല്ല സ​മൂ​ഹ പ്രാ​ര്‍​ഥ​ന​ക​ള്‍ ന​ട​ത്തി​യ​തി​ന്‍റെ പേ​രി​ലും അ​ന​ധി​കൃ​ത​മാ​യി ക​ട​ക​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​പ്പി​ച്ച​തി​ന്‍റെ പേ​രി​ലും ര​ണ്ട് ഡ​സ​നി​ല​ധി​കം കേ​സു​ക​ൾ എ​ടു​ത്തു.