പു​ഴു​വ​രി​ച്ച മ​ത്സ്യം പി​ടി​കൂ​ടി
Monday, April 6, 2020 11:17 PM IST
കാ​ട്ടാ​ക്ക​ട : ക​ള്ളി​ക്കാ​ട്,പാ​ടാ​രം ച​ന്ത​ക​ളി​ൽ പു​ഴു​വ​രി​ച്ച മ​ത്സ്യം ആ​രോ​ഗ്യ​വ​കു​പ്പ് പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു.​നെ​യ്യാ​ർ​ഡാം എ​സ്ഐ​യു​ടെ നേ​ത്യ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് വി​ൽ​പ്പ​ന​യ്ക്കാ​യി കൊ​ണ്ടു വ​ന്ന ചൂ​ര മീ​ൻ പ​ഴ​ക്ക​മു​ള്ള​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​തെ തു​ട​ർ​ന്നാ​ണ് ന​ശി​പ്പി​ച്ച​ത്. മ​ത്സ്യ​വ്യാ​പാ​രി​ക​ൾ വീ​ണ്ടും ഇ​ത്ത​രം പ​ഴ​കി​യ മ​ത്സ്യ​ങ്ങ​ളു​ടെ വി​ൽ​പ്പ​ന ന​ട​ത്തി​യാ​ൽ ക​ന​ത്ത ശി​ക്ഷ ന​ൽ​കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞു.

പാ​ടാ​രം ച​ന്ത​യി​ൽ വി​ൽ​പ്പ​ന​യ്ക്കെ​ത്തി​ച്ച മ​ത്സ്യം പ​ഴ​ക്ക​മു​ള്ള​തെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് രാ​വി​ലെ ഏ​ഴോ​ടെ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും പോ​ലീ​സും ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. വി​ല്പ​ന​യ്ക്കെ​ത്തി​ച്ച അ​ൻ​പ​തോ​ളം മ​ത്സ്യം പു​ഴു​വ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു. തൂ​ത്തു​ക്കു​ടി ഭാ​ഗ​ത്തു നി​ന്നു​മെ​ത്തി​ച്ച മ​ത്സ്യം കി​ള്ളി​യി​ൽ നി​ന്നു​മാ​ണി​വി​ടെ കൊ​ണ്ടു​വ​ന്ന​ത്. പി​ടി​കൂ​ടി​യ മ​ത്സ്യം അ​ധി​കൃ​ത​ർ ച​ന്ത​യി​ൽ കു​ഴി​യെ​ടു​ത്ത് മു​ടി.

കേ​സി​ൽ കി​ള്ളി സ്വ​ദേ​ശി​ക​ളാ​യ സ​ലിം(52), സ​ജീ​വ്(32) എ​ന്നി​വ​രെ അ​റ​സ്റ്റു ചെ​യ്തു. ച​ന്ത​യി​ലെ മ​ത്സ്യ ക​ച്ച​വ​ട​ക്കാ​ർ​ക്ക് കോ​വി​ഡ്19 ബോ​ധ​വ​ത്ക​ര​ണ​വും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​യ്ക്കു​ന്ന​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും ബോ​ധ്യ​പ്പെ​ടു​ത്തി. പ​രി​ശോ​ധ​ന​യ്ക്ക് വി​ള​വൂ​ർ​ക്ക​ൽ ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ വി​ജ​യ​ൻ​നാ​യ​ർ, മ​ല​യി​ൻ​കീ​ഴ് എ​സ്ഐ​സൈ​ജു, രാ​ജേ​ന്ദ്ര​ൻ, എ​ച്ച്ഐ​മാ​രാ​യ പി.​പി.​വി​നോ​ദ്, സി.​കെ. അ​ര​വി​ന്ദ്എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വെ​ഞ്ഞാ​റ​മൂ​ട്: വി​ൽ​പ്പ​ന​ക്കാ​യി കൊ​ണ്ട് വ​ന്ന കേ​ടാ​യ മ​ത്സ്യം പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു. പു​ല്ല​മ്പാ​റ ജം​ഗ്ഷ​നി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​ന് പി​ക്ക​പ്പ് ഓ​ട്ടോ​യി​ല്‍ കൊ​ണ്ടു വ​ന്ന ചൂ​ര​യും കൊ​ഞ്ചു​മാ​ണ് ന​ശി​പ്പി​ച്ച​ത്.

മ​ത്സ്യം വാ​ങ്ങാ​നെ​ത്തി​യ​വ​ര്‍ വാ​ഹ​ന​ത്തി​ല്‍ നി​ന്നും അ​സ​ഹ്യ​മാ​യ ദു​ര്‍​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ആ​രോ​ഗ്യ വ​കു​പ്പി​ല്‍ വി​വ​രം അ​റി​യി​ച്ചു.

തു​ട​ര്‍​ന്ന് പു​ല്ല​മ്പാ​റ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ വി​ജ​യ​ഗോ​പാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ത്തി പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മ​ത്സ്യം പി​ടി​കൂ​ടു​ക​യും ന​ശി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.