30 ല​ക്ഷം രൂ​പ​യു​ടെ പ​ഴ​കി​യ മ​ത്സ്യം പി​ടി​ച്ചെ​ടു​ത്തു
Monday, April 6, 2020 11:17 PM IST
ആ​റ്റി​ങ്ങ​ല്‍: ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നും കേ​ര​ള​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ വി​ൽ​പ്പ​ന​യ്ക്കാ​യി കൊ​ണ്ടു​ന്ന 5.5 ട​ണ്‍ പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു.
30 ല​ക്ഷം വി​ല​വ​രു​ന്ന മ​ത്സ്യ​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ലോ​റി ഡ്രൈ​വ​റെ അ​റ​സ്റ്റു​ചെ​യ്ത് സ്റ്റേ​ഷ​ന്‍ ജാ​മ്യ​ത്തി​ല്‍ വി​ട്ടു.​ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തി​ന് മീ​ന്‍ ക​യ​റ്റി​യ ലോ​റി ആ​റ്റി​ങ്ങ​ല്‍ ക​ച്ചേ​രി​ന​ട​യി​ലെ​ത്തി​യ​ത്.
വാ​ഹ​നം ത​ട​ഞ്ഞ പോ​ലീ​സ് ഡ്രൈ​വ​റോ​ട് വി​വ​ര​ങ്ങ​ള്‍ തി​ര​ക്കി. മ​റു​പ​ടി തൃ​പ്തി​ക​ര​മ​ല്ലാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് വാ​ഹ​നം പ​രി​ശോ​ധി​ച്ച​ത്. ലോ​റി​ക്കു​ള്ളി​ല്‍ അ​ഴു​കി ദു​ര്‍​ഗ​ന്ധം വ​മി​ക്കു​ന്ന മീ​നു​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. തു​ട​ര്‍​ന്ന് ന​ഗ​ര​സ​ഭാ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ചു.സ്രാ​വ് ഇ​ന​ത്തി​ല്‍​പ്പെ​ട്ട അ​മൂ​ദ എ​ന്ന് വി​ളി​ക്കു​ന്ന മ​ത്സ്യ​മാ​ണ് പി​ടി​ച്ചെ​തു​ത്ത​ത്. പി​ടി​ച്ചെ​ടു​ത്ത മ​ത്സ്യം ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ര്‍​ക്ക് കൈ​മാ​റി. ഇ​ത് മാ​ലി​ന്യ​സം​സ്ക​ര​ണ പ്ലാ​ന്റി​ലെ​ത്തി​ച്ച് സം​സ്ക​രി​ച്ചു. ഞാ​യ​റാ​ഴ്ച 2.2 ട​ണ്ണി​ല​ധി​കം പ​ഴ​കി​യ മ​ത്സ്യം ക​ച്ചേ​രി ജം​ഗ്ഷ​നി​ല്‍ നി​ന്നും പി​ടി​കൂ​ടി​യി​രു​ന്നു.
സി​ഐ വി.​വി.​ദി​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്ഐ​സ​നൂ​ജ്, അ​ഡീ​ഷ​ണ​ല്‍ എ​സ്ഐ സ​ലീം, സി​പി​ഒ മാ​രാ​യ ബി​ജു, ജ​യ​കു​മാ​ര്‍, ഗി​രീ​ഷ്രാ​ജ്, അ​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് മ​ത്സ്യം പി​ടി​കൂ​ടി​യ​ത്.
ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്ന് മീ​ന്‍​ക​യ​റ്റി വ​രു​ന്ന ലോ​റി​ക​ള്‍ അ​തി​ര്‍​ത്തി​യി​ല്‍ ക​ര്‍​ശ​ന​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന് മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ എം.​പ്ര​ദീ​പ് ജി​ല്ലാ​ക​ള​ക്ട​റോ​ടാ​വ​ശ്യ​പ്പെ​ട്ടു.