നെ​യ്യാ​റ്റി​ൻ​ക​ര മ​ണ്ഡ​ല​ത്തി​ൽ 1,072 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ
Monday, April 6, 2020 11:17 PM IST
നെ​യ്യാ​റ്റി​ൻ​ക​ര : നെ​യ്യാ​റ്റി​ൻ​ക​ര മ​ണ്ഡ​ല​ത്തി​ൽ 1,072 പേ​ർ കോ​വി​ഡ് -19 നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടെ​ന്ന് കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ അ​റി​യി​ച്ചു.
899 പേ​ർ വീ​ടു​ക​ളി​ലും 173 പേ​ർ മൂ​ന്നു ഐ​സൊ​ലേ​ഷ​ൻ ക്യാ​മ്പു​ക​ളി​ലു​മാ​യാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. 364 പേ​രെ നി​രീ​ക്ഷ​ണ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി. ഇ​ന്ന​ലെ 2,261 പേ​ർ​ക്ക് മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ൾ വ​ഴി ഭ​ക്ഷ​ണം ന​ല്‍​കി​യ​താ​യും കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ അ​റി​യി​ച്ചു.