വീ​ടി​നു മു​ക​ളി​ലേ​യ്ക്ക് മ​രം വീ​ണു
Monday, April 6, 2020 11:17 PM IST
പേ​രൂ​ര്‍​ക്ക​ട: ശ​ക്ത​മാ​യ കാ​റ്റി​ല്‍ മാ​വ് ഒ​ടി​ഞ്ഞു വീ​ണ് വീ​ടി​ന് നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. വ​ഞ്ചി​യൂ​ര്‍ സ്വ​ദേ​ശി അ​യ്യ​പ്പ​ന്‍ നാ​യ​രു​ടെ വീ​ടി​ന്‍റെ ടെ​റ​സ്‌​സി​നു മു​ക​ളി​ലേ​ക്ക് മാ​വ് വീ​ണ​ത്. സ​മീ​പ​വാ​സി​യാ​യ രാ​ധാ​കൃ​ഷ്ണ​ന്‍റെ പു​ര​യി​ട​ത്തി​ല്‍ നി​ന്ന മാ​വ് വീ​ണ്സ്റ്റെ​യ​ര്‍​കേ​സി​ന് നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി. ഇ​ന്ന​ലെ രാ​വി​ലെ 10 മ​ണി​ക്കാ​യി​രു​ന്നു സം​ഭ​വം. തി​രു​വ​ന​ന്ത​പു​രം ഫ​യ​ര്‍​സ്റ്റേ​ഷ​ന്‍ ഓ​ഫീ​സി​ല്‍ നി​ന്ന് അ​സി. സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സു​രേ​ഷ് ഫ്രാ​ന്‍​സി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ശി​ഖ​ര​ങ്ങ​ള്‍ മു​റി​ച്ചു​നീ​ക്കി​യ​ത്.

മ​രു​ന്ന് എ​ത്തി​ച്ച് ന​ൽ​കി

വെ​ഞ്ഞാ​റ​മൂ​ട്: ലോ​ക്ക് ഡൗ​ണി​ൽ വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്നി ര​ക്ഷാ സേ​ന​യു​ടെ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​നം തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ക​ല്ല​റ മ​രു​തും​മൂ​ട് സ്വ​ദേ​ശി സാം​ബ​ശി​വ​ന് ഡ​യാ​ലി​സി​സി​നു​ള്ള മ​രു​ന്നു​മാ​യി എ​ത്തി​യാ​ണ് അ​ഗ്നി​ര​ക്ഷാ​സേ​ന മാ​തൃ​ക​യാ​യ​ത്.​ര​ണ്ട് ദി​വ​സം മു​ന്പ് വെ​ഞ്ഞാ​റ​മൂ​ട് കൗ​സ്തു​ഭ​ത്തി​ൽ സു​ഭ​ദ്രാ അ​മ്മ​യ്ക്കും, തൈ​ക്കാ​ട് സ​മ​ന്വ​യാ​ന​ഗ​ർ വി​സ്മ​യ​ത്തി​ൽ ഗോ​പി​നാ​ഥ​ൻ​പി​ള്ള​യ്ക്കും ജീ​വ​ൻ ര​ക്ഷാ മ​രു​ന്നെ​ത്തി​ച്ച് ന​ൽ​കി​യി​രു​ന്നു. ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ നി​സാ​റു​ദ്ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ ഓ​ഫീ​സ​ർ അ​നി​ൽ രാ​ജ്, ഹോം​ഗാ​ർ​ഡ് അ​രു​ൺ എ​ന്നി​വ​ർ മ​രു​ന്ന് വി​ടു​ക​ളി​ൽ എ​ത്തി​ച്ചു.