കാ​റ്റി​ൽ വ്യാ​പ​ക കൃ​ഷി​നാ​ശം: കൃ​ഷി ഓ​ഫീ​സ​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി
Monday, April 6, 2020 11:17 PM IST
നേ​മം : ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ൽ ക​ല്ലി​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ വ്യാ​പ​ക കൃ​ഷി​നാ​ശ മു​ണ്ടാ​യ സ്ഥ​ല​ത്ത് കൃ​ഷി ഓ​ഫീ​സ​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി. പ​ഞ്ചാ​യ​ത്തി​ലെ പാ​ല​പ്പൂ​ര്, പാ​പ്പ​ൻ​ചാ​ണി, വെ​ള്ളാ​യ​ണി പ​ണ്ടാ​ര​ക്ക​രി പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യാ​പ​ക കൃ​ഷി​നാ​ശ​മു​ണ്ടാ​യി.​കാ​റ്റി​ൽ കു​ല​ച്ച​തും അ​ല്ലാ​ത്ത​തു​മാ​യ ഏ​ത്ത​വാ​ഴ​ക​ൾ ഒ​ടി​ഞ്ഞു​വീ​ണു.
ഇ​ന്ന​ലെ രാ​വി​ലെ ക​ല്ലി​യൂ​ർ കൃ​ഷി ഓ​ഫീ​സ​ർ നി​ഷ സോ​മ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.​പ്ര​ദേ​ശ​ത്ത് അ​ൻ​പ​ത് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.
വെ​ള്ളാ​യ​ണി പ​ണ്ടാ​ര​ക്ക​രി​യി​ലാ​ണ് നാ​ശം കൂ​ടു​ത​ലു​ണ്ടാ​യ​ത്. ഇ​വി​ട പാ​ട്ട കൃ​ഷി ന​ട​ത്തു​ന്ന​വ​രും സ്വ​ന്തം ഭൂ​മി​യി​ൽ കൃ​ഷി ചെ​യ്യു​ന്ന​വ​രു​മ​ട​ക്കം നൂ​റോ​ളം ക​ർ​ഷ​ക​രാ​ണ് ദു​രി​ത​ത്തി​ലാ​യ​ത്.