പോ​ത്ത​ൻ​കോ​ട്ട് 14 പേരുടെ സ്ര​വ പ​രി​ശോ​ധ​ന​യ്ക്കുള്ള നടപടികൾ ആരംഭിച്ചു
Monday, April 6, 2020 11:20 PM IST
പോ​ത്ത​ൻ​കോ​ട്: കോ​വി​ഡ് - 19 ബാ​ധി​ച്ച് മ​ഞ്ഞ​മ​ല സ്വ​ദേ​ശി​യാ​യ റി​ട്ട. പോ​ലീ​സു​കാ​ര​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പു​റ​ത്തു​വ​ന്ന സ്ര​വ​പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ളെ​ല്ലാം നെ​ഗ​റ്റീ​വ്. മ​ര​ണ​പ്പെ​ട്ട വ്യ​ക്തി​യു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യെ​ന്നു ക​രു​തു​ന്ന 14 പേ​രെ ക​ണ്ടെ​ത്തി പ​രി​ശോ​ധ​ന​യ്ക്കാ​യി കൊ​ണ്ടു പോ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.
സ​മൂ​ഹ വ്യാ​പ​നം ന​ട​ന്നി​ട്ടി​ല്ലാ​യെ​ന്ന നി​ഗ​മ​ന​ത്തി​ലെ​ത്തി​യെ​ങ്കി​ലും നി​യ​ന്ത്ര​ണം തു​ട​രും. നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​വി​ലെ ഏ​ഴു മു​ത​ൽ ഒ​ന്പ​തു വ​രെ​യു​ള്ള സ​മ​യ​ത്ത് പോ​ത്ത​ൻ​കോ​ട്ട് തി​ര​ക്ക് കൂ​ടി വ​രു​ന്നു​ണ്ട്. അ​വ​ശ്യ സാ​ധ​ന വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് തി​ര​ക്ക്. ര​ണ്ടു മ​ണി​ക്കൂ​ർ സ​മ​യ നി​യ​ന്ത്ര​ണം നീ​ട്ട​ണ​മെ​ന്നാ​ണ് ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രു​ടെ ആ​വ​ശ്യം. അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ തി​ര​ക്കു കൂ​ടി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ത്ത​ൻ​കോ​ട് എ​സ്ഐ വി.​എ​സ്. അ​ജീ​ഷ് പ​റ​ഞ്ഞു. ഇ​ന്ന​ലെ പോ​ത്ത​ൻ​കോ​ട് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ എ​ട്ടു കേ​സു​ക​ളും അ​ടു​ത്ത പോ​ലീ​സ് സ്റ്റേ​ഷ​നാ​യ മം​ഗ​ല​പു​ര​ത്ത് പ​ത്തു കേ​സു​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.