വ്യാ​ജ പ്ര​ചാ​ര​ണം: ന​ട​പ​ടി സ്വീ​ക​രി​ക്കും
Monday, April 6, 2020 11:20 PM IST
തി​രു​വ​ന​ന്ത​പു​രം: പോ​ത്ത​ൻ​കോ​ട്ട് കോ​വി​ഡ് -19 ബാ​ധി​ച്ച് മ​രി​ച്ച​യാ​ൾ​ക്ക് രോ​ഗ​മി​ല്ലാ​യി​രു​ന്നു എ​ന്ന പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പോ​ലീ​സി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. മാ​ർ​ച്ച് 27 ന് ​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വ​ച്ച് പോ​ത്ത​ൻ​കോ​ട് സ്വ​ദേ​ശി അ​ബ്ദു​ൽ അ​സീ​സി​ന്‍റെ സ്ര​വം പ​രി​ശോ​ധ​ന​ക്ക് എ​ടു​ത്തി​രു​ന്നു.തു​ട​ർ​പ​രി​ശോ​ധ​ന​ക്കാ​യി ആ​ല​പ്പു​ഴ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ അ​യ​ച്ച​പ്പോ​ഴും പോ​സി​റ്റീ​വ് റി​സ​ൾ​ട്ടാ​ണ് ല​ഭി​ച്ച​ത്. കൊ​റോ​ണ സം​ബ​ന്ധി​ച്ച് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി ഉ​റ​പ്പാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​നും അ​റി​യി​ച്ചി​ട്ടു​ണ്ട്.

റാ​പ്പി​ഡ് ടെ​സ്റ്റ്: പി​സി​ആ​ർ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു

മെ​ഡി​ക്ക​ൽ​കോ​ള​ജ്: കോ​വി​ഡ് -19 പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച പു​തി​യ പി​സി​ആ​ർ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഒ​രു സാ​മ്പി​ൾ പ്രി​ലി​മി​ന​റി​യാ​യി പ​രി​ശോ​ധി​ച്ച് പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വ് ആ​ണെ​ങ്കി​ൽ വീ​ണ്ടും ഒ​രു പി​സി​ആ​ർ കൂ​ടി ചെ​യ്ത് റി​സ​ൾ​ട്ട് സ്ഥി​രീ​ക​രി​ക്കു​ന്ന രീ​തി​യാ​ണ് നേ​ര​ത്തേ​യു​ള്ള​ത്. എ​ന്നാ​ൽ പു​തി​യ പി​സി​ആ​ർ ര​ണ്ടു പ​രി​ശോ​ധ​ന​ക​ളും ഒ​രു​മി​ച്ചാ​ണ് ചെ​യ്യു​ന്ന​ത്. ര​ണ്ട​ര മ​ണി​ക്കൂ​ർ കൊ​ണ്ട് ഒ​രു സാ​മ്പി​ൾ പ​രി​ശോ​ധി​ക്കാ​നാ​കും. എ​ന്നാ​ൽ ഇ​തു​വ​രെ ന​ട​ത്തി​വ​ന്ന പി​സി​ആ​ർ പ​രി​ശോ​ധ​ന​യ്ക്ക് അ​ഞ്ച​ര മ​ണി​ക്കൂ​റാ​ണ് വേ​ണ്ടി വ​രു​ന്ന​ത്. സാ​ധാ​ര​ണ ന​ട​ത്തി വ​രു​ന്ന റി​യ​ൽ ടൈം ​ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യാ​ണ് ഇ​തി​ലും ന​ട​ത്തി വ​രു​ന്ന​ത്. എ​ന്നാ​ൽ മൂ​ന്നു മ​ണി​ക്കൂ​ർ വ​രെ സ​മ​യം ലാ​ഭി​ക്കാ​നാ​കും.