മൂ​ന്ന​ര ട​ണ്‍ പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി
Tuesday, April 7, 2020 11:49 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : ചെ​ക്പോ​സ്റ്റി​ലൂ​ടെ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച മൂ​ന്നു​മാ​സ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള മൂ​ന്ന​ര ട​ണ്‍ മ​ത്സ്യം പി​ടി​കൂ​ടി. തൂ​ത്തു​ക്കു​ടി​യി​ല്‍ നി​ന്ന് രാ​സ​വ​സ്തു​ക്ക​ള്‍ പു​ര​ട്ടി കൊ​ണ്ടു​വ​ന്ന മ​ത്സ്യ​മാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ജി​ല്ല​യി​ലെ പ്ര​ധാ​ന ചെ​ക്പോ​സ്റ്റാ​യ അ​മ​ര​വി​ള​യി​ല്‍ ഇ​ന്ന​ലെ എ​ക്സൈ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ണ്ടെ​യ്ന​റി​ലെ പ​ഴ​കി​യ മ​ത്സ്യ​ശേ​ഖ​രം ക​ണ്ടെ​ത്തി​യ​ത്. ക​ട്ട വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട മീ​നാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ദു​ര്‍​ഗ​ന്ധം പു​റ​ത്ത​റി​യാ​തി​രി​ക്കാ​ന്‍ രാ​സ​പ​ദാ​ര്‍​ഥ​ങ്ങ​ള്‍ പു​ര​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു മ​ത്സ്യം.

പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ ത​ന്നെ സം​ശ​യം തോ​ന്നി​യ എ​ക്സൈ​സ് വി​വ​രം നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ​വി​ഭാ​ഗം അ​ധി​കൃ​ത​രെ അ​റി​യി​ച്ചു. ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ അ​ട​ക്ക​മു​ള്ള ആ​രോ​ഗ്യ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​ത്സ്യ​ശേ​ഖ​രം പ​രി​ശോ​ധി​ച്ചു. മു​റി​ച്ചു സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ചി​ല മ​ത്സ്യ​ക്ക​ഷ​ണ​ങ്ങ​ള്‍ വീ​ര്‍​ത്ത നി​ല​യി​ലാ​ണ്.​എ​റ​ണാ​കു​ള​ത്തേ​യ്ക്ക് കൊ​ണ്ടു​പോ​യ മ​ത്സ്യ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ ലോ​റി ഡ്രൈ​വ​റെ പി​ടി​കൂ​ടി. ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്ത് ആ​ഴ​ത്തി​ല്‍ കു​ഴി​യെ​ടു​ത്ത് ഈ ​മ​ത്സ്യം ന​ശി​പ്പി​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. മ​ത്സ്യ​ശേ​ഖ​രം ന​ശി​പ്പി​ക്കാ​ന്‍ ചെ​ല​വാ​യ തു​ക​യും അ​നാ​രോ​ഗ്യ​ക​ര​മാ​യ മ​ത്സ്യം കൊ​ണ്ടു​വ​ന്ന​തി​ന്‍റെ ഉ​ള്‍​പ്പെ​ടെ​യു​ള്ള പി​ഴ​യും ഉ​ട​മ​യി​ല്‍ നി​ന്നും ഈ​ടാ​ക്കു​മെ​ന്നും സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. പി​ഴ ഒ​ടു​ക്കി​യ​തി​നു​ശേ​ഷം മാ​ത്ര​മേ വാ​ഹ​നം തി​രി​കെ കൊ​ടു​ക്കു​ക​യു​ള്ളൂ​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

വെ​ഞ്ഞാ​റ​മൂ​ട്: ജി​ല്ലാ അ​തി​ർ​ത്തി​യി​ൽ ത​ട്ട​ത്തു​മ​ല വാ​ഴോ​ടു വ​ച്ച് അ​ഴു​കി​യ മ​ത്സ്യം പി​ടി​ച്ചെ​ടു​ത്തു. കി​ളി​മാ​നൂ​ർ പോ​ലി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഒ​രു ക​ണ്ട​യി​ന​ർ ചൂ​ര​യും, വൈ​കു​ന്നേ​രം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​രു പി​ക് അ​പ് വാ​ൻ അ​ഴു​കി​യ മ​ത്സ്യ​വു​മാ​ണ് പി​ടി​കൂ​ടി​യ​ത്. പി​ടി​കൂ​ടി​യ മ​ത്സ്യം പോ​ലീ​സ് ന​ശി​പ്പി​ച്ചു. ഫി​ഷ​റീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി. ര​ണ്ട് ദി​വ​സം മു​ന്പ് മൂ​ന്ന് ക​ണ്ട​യി​ന​ർ മ​ത്സ്യം പി​ടി​ച്ചെ​ടു​ത്തു ന​ശി​പ്പി​ച്ചി​രു​ന്നു. തൂ​ത്തു​ക്കു​ടി​യി​ൽ നി​ന്ന് എ​ത്തി​ച്ച് ജി​ല്ല​യു​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​വ​രി​ൽ നി​ന്നാ​ണ് അ​ഴു​കി​യ മ​ത്സ്യം പി​ടി​ച്ചെ​ടു​ത്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.കി​ളി​മാ​നൂ​ർ സി​ഐ കെ.​ബി.മ​നോ​ജ് കു​മാ​ർ, എ​സ്ഐ.​പ്രൈ​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.