വ്യാ​ജ ചാ​രാ​യ വാറ്റ്: ​ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Tuesday, April 7, 2020 11:49 PM IST
ചി​റ​യി​ൻ​കീ​ഴ്: വീ​ട്ടി​ൽ വ്യാ​ജ ചാ​രാ​യം വാ​റ്റു​ന്ന​തി​നി​ടെ ഒ​രാ​ളെ ചി​റ​യി​ൻ​കീ​ഴ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
കോ​ളി​ച്ചി​റ കാ​ണി​ക്ക​മു​ക്കി​നു സ​മീ​പം കാ​ട്ടു​ക​ളം പു​ത്ത​ൻ​വീ​ട്ടി​ൽ അ​ഭി​ലാ​ഷി​നെ​യാ​ണ് ചി​റ​യി​ൻ​കീ​ഴ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്ചി​റ​യി​ൻ​കീ​ഴ് ഇ​ൻ​സ്പെ​ക്ട​ർ സ​ജീ​ഷി​ന് കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് സ്റ്റേ​ഷ​ൻ എ​സ്ഐ​മാ​രാ​യ വി​നീ​ഷ്, ഗി​രീ​ഷ്, സി​പി​ഒ മാ​രാ​യ സു​ജീ​ഷ്, അ​ഹ​മ്മ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല​ത്തെ​ത്തി അ​ഭി​ലാ​ഷി​ന്‍റെ വീ​ടി​നു പ​രി​സ​ര​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ ന​ട​ത്തി​യ​തി​ൽ വീ​ടി​നു പി​ൻ​വ​ശ​ത്ത് പു​ര​യി​ട​ത്തി​ൽ ഒ​രു പ്ലാ​സ്റ്റി​ക് ബ​ക്ക​റ്റി​ലും ഒ​രു ക​ന്നാ​സി​ലു​മാ​യി ഏ​ക​ദേ​ശം 15 ലി​റ്റ​റോ​ളം ചാ​രാ​യം നി​ർ​മി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ കോ​ട കു​ഴി​ച്ചി​ട്ടി​രി​ക്കു​ന്ന​ത് കാ​ണു​ക​യാ​ണു​ണ്ടാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.