ലോ​ക്ക് ഡൗ​ണ്‍ ലം​ഘ​നം: ജി​ല്ലാ ക​ള​ക്ട​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി
Tuesday, April 7, 2020 11:49 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക് ഡൗ​ണ്‍ ലം​ഘി​ച്ച് ആ​ളു​ക​ള്‍ പു​റ​ത്തി​റ​ങ്ങു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള​വ നേ​രി​ട്ട് പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ ക​ള​ക്ട​ര്‍ കെ.​ഗോ​പാ​ല കൃ​ഷ്ണ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്തി. പൂ​ജ​പ്പു​ര ജം​ഗ്ഷ​ന്‍, തി​രു​മ​ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. അ​ത്യാ​വ​ശ്യ​കാ​ര്യ​ങ്ങ​ള്‍​ക്ക​ല്ലാ​തെ പു​റ​ത്തി​റ​ങ്ങി​യ​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. വാ​ഹ​ന​ങ്ങ​ളി​ല്‍ സ​ഞ്ച​രി​ക്കു​മ്പോ​ഴും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​ത്ത​വ​രെ താ​ക്കീ​ത് ചെ​യ്തു. ക​ച്ച​വ​ട സ്ഥ​ല​ങ്ങ​ളി​ല്‍ തി​ര​ക്കു​ണ്ടാ​ക്കു​ന്ന​ത് അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.