കു​ടും​ബ​ശ്രീ​യു​ടെ പ​ച്ച​ക്ക​റി വ​ണ്ടി ഓ​ടി​ത്തു​ട​ങ്ങി
Tuesday, April 7, 2020 11:52 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് ന​ഗ​ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി കു​ടും​ബ​ശ്രീ​യു​ടെ സ​ഞ്ച​രി​ക്കു​ന്ന പ​ച്ച​ക്ക​റി വ​ണ്ടി ഓ​ടി​ത്തു​ട​ങ്ങി.
മേ​യ​ർ കെ. ​ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ എ​സ്. എ​സ്. സി​ന്ധു, എ​സ്. പു​ഷ്പ​ല​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ആ​വ​ശ്യ​ക്കാ​ർ വി​ളി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് നാ​ട​ൻ പ​ച്ച​ക്ക​റി​യു​മാ​യി കു​ടും​ബ​ശ്രീ​യു​ടെ വ​ണ്ടി വീ​ട്ടു​മു​റ്റ​ത്തെ​ത്തും. കു​ടും​ബ​ശ്രീ ഇ​ട​പ്പ​ഴി​ഞ്ഞി ആ​ശ്ര​യ യൂ​ണി​റ്റി​ന്‍റെ​താ​ണ് സം​രം​ഭം.
വി​വി​ധ കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളി​ൽ ഉ​ത്പാ​ദി​പ്പി​ച്ച നാ​ട​ൻ പ​ച്ച​ക്ക​റി​ക​ളാ​ണ് വി​പ​ണ​ന​ത്തി​നാ​യി ശേ​ഖ​രി​ക്കു​ന്ന​ത്. റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ക്കും വി​പ​ണ​നം ന​ട​ക്കു​ക. ഫോ​ൺ: 7025332892, 811 30 08306.