ജ​ന​കീ​യ ഹോ​ട്ട​ൽ പ്രവർത്തനം ആരംഭിച്ചു
Tuesday, April 7, 2020 11:52 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യും കു​ടും​ബ​ശ്രീ​യും ചേ​ർ​ന്നാ​രം​ഭി​ച്ച ജ​ന​കീ​യ ഹോ​ട്ട​ലി​ന് തു​ട​ക്ക​മാ​യി.എ​സ്എം​വി സ്കൂ​ളി​ന് എ​തി​ർ​വ​ശ​മാ​യി ന​ഗ​ര​സ​ഭ​യു​ടെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ബി​ൽ​ഡിം​ഗി​ൽ ഒ​രു​ക്കി​യ ജ​ന​കീ​യ ഹോ​ട്ട​ൽ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മേ​യ​ർ കെ. ​ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഡ​പ്യൂ​ട്ടി മേ​യ​ർ രാ​ഖി ര​വി​കു​മാ​ർ, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഡോ. ​കെ.​ആ​ർ. ഷൈ​ജു, ഷാ​നി നി​ജാം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.​ആ​ദ്യ​ദി​നം 1000 ഉൗ​ണാ​ണ് ജ​ന​കീ​യ ഹോ​ട്ട​ൽ വ​ഴി വി​ത​ര​ണം ന​ട​ത്തി​യ​ത്. ലോ​ക്ക് ഡൗ​ണ്‍ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ഗ​ര​സ​ഭ​യു​ടെ വോ​ള​ന്‍റി​യ​ർ​മാ​ർ 25 രൂ​പ​യ്ക്ക് ഉൗ​ണ് വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു ന​ൽ​കും. ആ​വ​ശ്യ​ക്കാ​രു​ടെ എ​ണ്ണ​മ​നു​സ​രി​ച്ച് പ്ര​ഭാ​ത​ഭ​ക്ഷ​ണ​വും രാ​ത്രി​ഭ​ക്ഷ​ണ​വും കു​റ​ഞ്ഞ നി​ര​ക്കി​ൽ ത​ന്നെ ജ​ന​കീ​യ ഹോ​ട്ട​ൽ വ​ഴി വി​ത​ര​ണം ചെ​യ്യും. ജ​ന​കീ​യ ഹോ​ട്ട​ൽ വ​ഴി ഹോം ​ഡെ​ലി​വ​റി ആ​വ​ശ്യ​മു​ള്ള​വ​ർ ത​ലേ ദി​വ​സം എ​ട്ടി​ന് മു​ന്പാ​യി ബു​ക്ക് ചെ​യ്യ​ണം.​ചോ​റും സാ​ന്പാ​റും, തോ​ര​നും, എ​രി​ശേ​രി​യും, അ​ച്ചാ​റും കൂ​ടി​യു​ള്ള ഉൗ​ണാ​ണ് ന​ൽ​കു​ന്ന​ത്.​സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വി​ശ​പ്പ് ര​ഹി​ത ന​ഗ​രം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ജ​ന​കീ​യ ഹോ​ട്ട​ലു​ക​ൾ​ക്കു​വേ​ണ്ടി ന​ഗ​ര​സ​ഭ ബ​ജ​റ്റി​ൽ മൂ​ന്നു കോ​ടി രൂ​പ മാ​റ്റി​വ​ച്ചി​ട്ടു​ണ്ടെ​ന്ന് മേ​യ​ർ കെ. ​ശ്രീ​കു​മാ​ർ അ​റി​യി​ച്ചു.
ന​ഗ​ര​ത്തി​ൽ ഒ​ന്പ​ത് ഇ​ട​ങ്ങ​ളി​ൽ കൂ​ടി ജ​ന​കീ​യ ഹോ​ട്ട​ലു​ക​ൾ ആ​രം​ഭി​ച്ചു​കൊ​ണ്ട് സാ​ധാ​ര​ണ​ക്കാ​ര​ന് താ​ങ്ങാ​വു​ന്ന വി​ല​യി​ൽ ഭ​ക്ഷ​ണം ല​ഭ്യ​മാ​വു​ന്ന ന​ഗ​ര​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തെ മാ​റ്റി​യെ​ടു​ക്കു​മെ​ന്നും മേ​യ​ർ പ​റ​ഞ്ഞു. ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്യു​ന്ന​തി​ന് വി​ളി​ക്കേ​ണ്ട ന​ന്പ​രു​ക​ൾ - 7034001843, 7012285498, 62 35 74 0810, 9061917457, 7012827903, 8129016079, 8921663462 .