ആ​രോ​ഗ്യ മ​ന്ത്രി ഇ​ട​പെ​ട്ടു: കൊ​ച്ചി​യി​ൽ നി​ന്ന് മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ ജീ​വ​ന്‍​ര​ക്ഷാ​മ​രു​ന്നെ​ത്തി
Tuesday, April 7, 2020 11:53 PM IST
വെ​ള്ള​റ​ട: ഹൃ​ദ്രോ​ഗി​യാ​യ വീ​ട്ട​മ്മ​ക്ക് ആ​രോ​ഗ്യ മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലി​ല്‍ കൊ​ച്ചി​യി​ല്‍ നി​ന്ന് മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ ജീ​വ​ന്‍​ര​ക്ഷാ​മ​രു​ന്നെ​ത്തി.​
ക​ഴി​ഞ്ഞ ഏ​ഴു​വ​ര്‍​ഷ​മാ​യി ഹൃ​ദ്രോ​ഗ ചി​കി​ത്സ​യി​ല്‍ തു​ട​രു​ന്ന ആ​ര്യ​ങ്കോ​ട് പു​ല​കി​ല്‍​ക്കോ​ണം വൈ​ശാ​ഖി​ല്‍ ഗി​രി​ജാ കു​മാ​രി​ക്കാ​ണ് കൊ​ച്ചി​യി​ല്‍​നി​ന്ന് ഫ​യ​ര്‍​ഫോ​ഴ്സു​വ​ഴി മ​രു​ന്നെ​ത്തി​യ​ത്.​പ
്ര​തി​മാ​സ​മു​ള്ള ജീ​വ​ന്‍​ര​ക്ഷാ കു​ത്തി​വ​യ്പി​ന് കൊ​ച്ചി​യി​ലെ എ​എം​ആ​ര്‍ മെ​ഡി​ക്ക​ല്‍​സി​ല്‍ നി​ന്ന്കൊ​റി​യ​ര്‍ സ​ര്‍​വീ​സ് വ​ഴി​യാ​ണ് വീ​ട്ടി​ലെ​ത്തി​യി​രു​ന്ന​ത്.
​ലോ​ക്ഡൗ​ണ്‍​കാ​ര​ണം കൊ​റി​യ​ര്‍ സ​ര്‍​വീ​സ് ഇ​ല്ലാ​ത്ത​തി​നാ​ല്‍ വീ​ട്ടു​കാ​ര്‍ ആ​രോ​ഗ്യ വ​കു​പ്പു​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു.
​ഇ​രു​പ​ത്തി​നാ​ലു മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ മ​രു​ന്നു​മാ​യി നെ​യ്യാ​ര്‍​ഡാം ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്ക്യൂ​സ്റ്റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​ര്‍ വീ​ട്ടി​ലെ​ത്തി.