കോ​വി​ഡ്-19: ജി​ല്ല​യി​ൽ 17 പേ​ർ ചികിത്സയിൽ
Friday, May 22, 2020 11:35 PM IST
തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ 42 പേ​ർ​ക്കു കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​പ്പോ​ൾ ജി​ല്ല​യി​ൽ പു​തി​യ പോ​സി​റ്റീ​വ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ടു ചെ​യ്തി​ല്ല. എ​ന്നാ​ൽ തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി 17 പേ​രെ പ്ര​വേ​ശി​പ്പി​ച്ചു. പു​തു​താ​യി 417 പേ​ർ രോ​ഗ​നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ജി​ല്ല​യി​ൽ 570 പേ​ർ നി​രീ​ക്ഷ​ണ കാ​ല​യ​ള​വി​ൽ രോ​ഗ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പൂ​ർ​ത്തി​യാ​ക്കി. 14 പേ​രെ ആ​ശു​പ​ത്രി​യി​ൽ നി​ന്നു ഡി​സ്ചാ​ർ​ജ് ചെ​യ്തു. ഇ​ന്ന​ലെ ജി​ല്ല​യി​ൽ 136 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു. നേ​ര​ത്തേ അ​യ​ച്ച സാ​ന്പി​ളു​ക​ളി​ൽ 96 പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ൾ നെ​ഗ​റ്റീ​വാ​യി. ഇ​പ്പോ​ൾ ജി​ല്ല​യി​ൽ 19 സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​യി 635 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.