മു​പ്പ​തു​കു​പ്പി വി​ദേ​ശ മ​ദ്യ​വു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Sunday, May 24, 2020 2:25 AM IST
പാ​റ​ശാ​ല : ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് ക​ച്ച​വ​ട​ത്തി​നാ​യി കൊ​ണ്ടു വ​ന്ന മു​പ്പ​തു കു​പ്പി ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യ​വു​മാ​യി ര​ണ്ടു യു​വാ​ക്ക​ൾ അ​റ​സ്റ്റി​ലാ​യി. കൊ​ല്ലം​കൊ​ട് നീ​രോ​ടി അ​ന്നൈ ന​ഗ​റി​ൽ വി​നു (21 ) കൊ​ല്ല​ൻ​കോ​ട് നീ​രോ​ടി കോ​വി​ൽ​വി​ളാ​കം എ​സ്ടി കോ​ള​നി​യി​ലെ ദേ​വാ​ല​യ​ത്തി​നു സ​മീ​പം താ​മ​സി​ക്കു​ന്ന ഒ​റീ​സ സ്വ​ദേ​ശി സ​ന്തോ​ഷ്കു​മാ​ർ ബെ​ഹ്റ (28 )എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.
വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്ത​വേ ചെ​റു​വാ​ര​ക്കോ​ണം ചെ​ക്ക്പോ​സ്റ്റി​നു സ​മീ​പ​ത്തു​വ​ച്ചു ഇ​ന്ന​ലെ രാ​വി​ലെ 11 നാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്.​എ​സ്ഐ മാ​രാ​യ​ശ്രീ​ലാ​ൽ ച​ന്ദ്ര​ശേ​ഖ​ർ , റെ​ജി ലൂ​ക്കോ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ​പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.