കു​ടും​ബ​ശ്രീ കാ​ന്‍റീ​ൻ ന​ട​ത്തി​പ്പു​കാ​രെ ഇ​റ​ക്കി​വി​ട്ട​താ​യി പ​രാ​തി
Sunday, May 24, 2020 2:25 AM IST
തി​രു​വ​ന​ന്ത​പു​രം: എം​എ​ൽ​എ ഹോ​സ്റ്റ​ലി​ൽ നാ​ട്ടു​രു​ചി എ​ന്ന പേ​രി​ൽ കാ​ന്‍റീ​ൻ ന​ട​ത്തു​ന്ന കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രെ ലോ​ക്ക്ഡൗ​ണ്‍ കാ​ലം പ​രി​ഗ​ണി​ക്കാ​തെ ഇ​റ​ക്കി​വി​ട്ട​താ​യി പ​രാ​തി. പാ​ച​ക പ​രി​ശീ​ല​നം ല​ഭി​ച്ച 13 പേ​ർ ഓ​ഹ​രി​യെ​ടു​ത്താ​ണ് കാ​ന്‍റീ​ൻ ആ​രം​ഭി​ച്ച​ത്. കാ​ന്‍റീ​ൻ പ്ര​വ​ർ​ത്ത​നം ന​ല്ല​നി​ല​യി​ലാ​യ​പ്പോ​ൾ കു​ടും​ബ​ശ്രീ ഡി​എം​സി ഒ​രു ട്രെ​യി​നിം​ഗ് ഗ്രൂ​പ്പി​നെ കാ​ന്‍റീ​നി​ലേ​ക്ക് അ​യ​ച്ചു.
ഡി​എം​സി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ട്രെ​യി​നിം​ഗ് ഗ്രൂ​പ്പ് പ​ണം കൈ​കാ​ര്യം ചെ​യ്യാ​ൻ തു​ട​ങ്ങി.​ട്രെ​യി​നിം​ഗ് ഗ്രൂ​പ്പ് പ​ണം ചെ​ല​വാ​ക്കു​ന്ന​ത് ഓ​ഹ​രി ഉ​ട​മ​ക​ൾ ചോ​ദ്യം ചെ​യ്ത​തോ​ടെ ത​ർ​ക്കം തു​ട​ങ്ങി.
പി​ന്നീ​ട് ഈ​വി​ഷ​യം നി​യ​മ​സ​ഭ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും സ്പീ​ക്ക​റു​ടേ​യും മു​ന്നി​ലെ​ത്തി. കു​ടും​ബ​ശ്രീ ബൈ​ലേ​യ്ക്കു വി​രു​ദ്ധ​മാ​യി ഡി​എം​സി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നെ​തി​രേ പ​രാ​തി​ക​ൾ ഉ​യ​ർ​ന്നു.
ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ മ​റ്റ് കാ​ന്‍റീ​നു​ക​ൾ അ​ട​ച്ച​തി​നാ​ൽ കു​ടും​ബ​ശ്രീ കാ​ന്‍റീ​ൻ തു​റ​ക്കാ​ൻ സ്പീ​ക്ക​റു​ടെ ഓ​ഫീ​സ് നി​ർ​ദേ​ശി​ച്ചി​രു​ന്നു. പു​റ​ത്തു നി​ന്നാ​രെ​യും കാ​ന്‍റീ​നി​ലേ​ക്ക് ക​ട​ത്തി​വി​ട്ടി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം കാ​ന്‍റീ​ൻ ന​ട​ത്തി​പ്പു​കാ​രെ പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​റ​ക്കി​വി​ട്ട​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് സ്വ​യം​സ​ഹാ​യ സം​ഘാം​ഗ ക്ഷേ​മ​സ​മി​തി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ വ​ലി​യ​ശാ​ല മ​ണി​ക​ണ്ഠ​നും സെ​ക്ര​ട്ട​റി എ.​ആ​ർ. ഗോ​പി​നാ​ഥ​നും ആ​വ​ശ്യ​പ്പെ​ട്ടു.
ബൈ​ലോ​ക്കു വി​രു​ദ്ധ​മാ​യി പു​റ​ത്തു നി​ന്നു​ള്ള​വ​രെ ക​യ​റ്റി ക്ര​മ​ക്കേ​ട് കാ​ണി​ച്ച​തു സം​ബ​ന്ധി​ച്ച് ഓ​ഡി​റ്റ് ന​ട​ത്ത​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.