ഹോം ​ക്വാ​റ​ന്‍റൈ​ന്‍ ലം​ഘ​നം:​ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍
Sunday, May 24, 2020 2:30 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം വ​ര്‍​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഹോം ​ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ നി​രീ​ക്ഷ​ണം പോ​ലീ​സ് ശ​ക്ത​മാ​ക്കി. ന​ഗ​ര​ത്തി​ൽ ഹോം ​ക്വാ​റ​ന്‍റൈ​ൻ​ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങി സ​ഞ്ച​രി​ച്ച ര​ണ്ടു​പേ​ര്‍​ക്കെ​തി​രെ ഇ​ന്ന​ലെ കേ​സു​ക​ള്‍ എ​ടു​ത്ത​താ​യി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബ​ല്‍​റാം​കു​മാ​ർ ഉ​പാ​ദ്ധ്യാ​യ അ​റി​യി​ച്ചു. ഇ​രു​വ​രും ത​മി​ഴ്നാ​ട്ടി​ലെ തെ​ങ്കാ​ശി​യി​ല്‍ നി​ന്നും ആ​ര്യ​ങ്കാ​വ് ചെ​ക്ക് പോ​സ്റ്റ് വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി വ​ഞ്ചി​യൂ​ര്‍, തു​മ്പ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ല്‍ ഹോം​ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന​വ​രാ​യി​രു​ന്നു. ഹോം ​ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ ദി​വ​സേ​ന​യു​ള്ള നി​രീ​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് ഇ​വ​രു​ടെ താ​മ​സ സ്ഥ​ല​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഇ​വ​ര്‍ വീ​ട്ടി​ലി​ല്ല എ​ന്ന് മ​ന​സി​ലാ​ക്കി.​തു​ട​ര്‍​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​രു​വ​രെ​യും ഹോം​ക്വാ​റ​ന്‍റൈ​നി​ല്‍ നി​ന്നും സ​ർ​ക്കാ​ര്‍ ക്വാ​റ​ന്‍റൈ​ന്‍ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി പാ​ര്‍​പ്പി​ച്ചു. ഇ​വ​ര്‍​ക്കെ​തി​രെ എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ് പ്ര​കാ​ര​വും കേ​ര​ള പ​ബ്ലി​ക് ഹെ​ല്‍​ത്ത് ആ​ക്ട് പ്ര​കാ​ര​വും കേ​സെ​ടു​ത്തു. ത​ല​സ്ഥാ​ന​ത്ത് ഇ​വ​രു​ള്‍​പ്പെ​ടെ നാ​ലു​പേ​രാ​ണ് ക്വാ​റ​ന്‍റൈ​ന്‍ ലം​ഘി​ച്ച​തി​ന് ഇ​തു​വ​രെ പി​ടി​യി​ലാ​യ​ത്.
അ​ന്യ​സം​സ്ഥാ​ന​ത്ത് നി​ന്നും വി​ദേ​ശ​ത്ത് നി​ന്നും, റോ​ഡ് മാ​ര്‍​ഗ​വും, വി​മാ​ന മാ​ര്‍​ഗ​വും, ക​പ്പ​ല്‍ മാ​ര്‍​ഗ​വും, ത​ല​സ്ഥാ​ന​ത്തെ​ത്തി ഹോം ​ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​ഞ്ഞു വ​രു​ന്ന​വ​രു​ടെ നി​രീ​ക്ഷ​ണം പോ​ലീ​സ് ശ​ക്ത​മാ​യി തു​ട​രു​ക​യാ​ണ്. ബി ​സേ​ഫ് ആ​പി​ലൂ​ടെ​യും പോ​ലീ​സി​ന്‍റെ നേ​രി​ട്ടു​ള്ള പ​രി​ശോ​ധ​ന​യി​ലു​മാ​യി ത​ല​സ്ഥാ​ന​ത്ത് ഇ​തു​വ​രെ നാ​ലു പേ​രാ​ണ് ഹോം​ക്വാ​റ​ന്‍റൈ​ന്‍ ലം​ഘി​ച്ച​തി​ന് പി​ടി​യി​ലാ​യ​ത്. ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന എ​ല്ലാ​പേ​രും സു​ര​ക്ഷാ ആ​പു​ക​ള്‍ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യേ​ണ്ട​താ​ണെ​ന്നും, ഡൌ​ണ്‍​ലോ​ഡ് ചെ​യ്യാ​ത്ത​വ​ര്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു. കോ​വി​ഡ്19 സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള പ​രി​ശോ​ധ​ന​യി​ല്‍ ഇ​ന്ന​ലെ ത​ല​സ്ഥാ​ന​ത്ത് മാ​സ്ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങി യാ​ത്ര ചെ​യ്ത 336 പേ​ര്‍​ക്കെ​തി​രെ പെ​റ്റി കേ​സു​ക​ൾ എ​ടു​ത്തു. കൂ​ടാ​തെ ലോ​ക്ക് ഡൗ​ൺ വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യ 16 പേ​ർ​ക്കെ​തി​രെ എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ്2020 പ്ര​കാ​ര​വും കേ​സെ​ടു​ത്ത​താ​യും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.