പ​രീ​ക്ഷ: സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി ന​ഗ​ര​സ​ഭ
Sunday, May 24, 2020 2:30 AM IST
തി​രു​വ​ന​ന്ത​പു​രം: 26ന് ​ആ​രം​ഭി​ക്കു​ന്ന എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടുപ​രീ​ക്ഷ​ക​ൾ സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് മേ​യ​ർ കെ.​ശ്രീ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം രൂ​പം ന​ൽ​കി. പ​രീ​ക്ഷ ന​ട​ക്കു​ന്ന എ​ല്ലാ സ്കൂ​ളു​ക​ളും ശു​ചീ​ക​രി​ച്ച് അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തും.
പ​രീ​ക്ഷ​യ്ക്ക് എ​ത്തു​ന്ന കു​ട്ടി​ക​ളു​ടെ വാ​ഹ​ന സൗ​ക​ര്യം സം​ബ​ന്ധി​ച്ച് ഹെ​ഡ്മാ​സ്റ്റ​ർ​മാ​ർ വ്യ​ക്ത​മാ​യ പ്ലാ​ൻ ത​യാ​റാ​ക്ക​ണ​മെ​ന്നും യു​പി, എ​ൽ​പി സ്കൂ​ളു​ക​ളി​ലെ സ്കൂ​ൾ ബ​സു​ക​ൾ​കൂ​ടി പ​രീ​ക്ഷ​യ്ക്കാ​യി ഉ​പ​യോ​ഗ പ്പെ​ടു​ത്ത​ണ​മെ​ന്നും മേ​യ​ർ നി​ർ​ദേ​ശി​ച്ചു. അ​ധി​ക​മാ​യി വാ​ഹ​ന സൗ​ക​ര്യം ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ വി​വ​രം ഹെ​ഡ്മാ​സ്റ്റ​ർ​മാ​ർ മു​ൻ​കൂ​ട്ടി ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യെ അ​റി​യി​ച്ചാ​ൽ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്ന് മേ​യ​ർ പ​റ​ഞ്ഞു.​യോ​ഗ​ത്തി​ൽ ഡ​പ്യൂ​ട്ടി മേ​യ​ർ അ​ഡ്വ.​രാ​ഖി​ര​വി​കു​മാ​ർ, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​സു​ദ​ർ​ശ​ന​ൻ, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി എ​ൽ.​എ​സ്.​ദീ​പ, അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി കെ.​യു.​ബി​നി, ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ ഡോ.​എ.​ശ​ശി​കു​മാ​ർ, വി​ദ്യാ​ഭ്യാ​സ റീ​ജ​ണ​ൽ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഇ.​എ​സ്.​നാ​രാ​യ​ണി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.ന​ഗ​ര​സ​ഭ​യു​ടെ ഡി​സ്ഇ​ൻ​ഫെ​ക്ഷ​ൻ ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്എം​വി സ്കൂ​ൾ, വെ​ട്ടു​കാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റിസ്കൂ​ൾ, ചാ​ല ബോ​യ്സ് ഹൈ​സ്കൂ​ൾ,മ​ണ​ക്കാ​ട്ബോ​യ്സ് ഹൈ​സ്കൂ​ൾ, മ​ണ​ക്കാ​ട് ഗേ​ൾ​സ് ഹൈ​സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളിൽഅ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി.