ഉ​മ്മ​ൻ​ചാ​ണ്ടി​ക്ക് ന​ന്ദി​ചൊ​ല്ലി ജാ​ന​കി​മ​ത് ക​ർ​ണാ​ട​ക​ത്തി​ലേ​ക്ക് വി​മാ​നം ക​യ​റി
Monday, May 25, 2020 11:46 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക് ഡൗ​ണി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് കു​ടു​ങ്ങി​യ ക​ർ​ണാ​ട​ക സ്വ​ദേ​ശി ജാ​ന​കി​മ​ത് യാ​ത്ര​ക്കു സൗ​ക​ര്യ​മൊ​രു​ക്കി​യ ഉ​മ്മ​ൻ​ചാ​ണ്ടി​ക്ക് ന​ന്ദി ചൊ​ല്ലി സ്വ​ദേ​ശ​ത്തേ​ക്കു വി​മാ​നം ക​യ​റി.

ക​ർ​ണാ​ട​ക​ത്തി​ലെ ബി​ജാ​പൂ​ർ സ്വ​ദേ​ശി​യാ​യ ജാ​ന​കി​മ​ത് എ​ൻ​ജി​നി​യ​റിം​ഗ് ഡാ​റ്റാ സ​യ​ൻ​സ് പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം സെ​പ്റ്റം​ബ​റി​ലാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ സ്റ്റാ​ർ​ട്ട​പ്പ് ക​ന്പ​നി​യി​ൽ പ​രി​ശീ​ല​ന​ത്തി​നെ​ത്തി​യ​ത്.

കൈ​യി​ലെ പ​ണം തീ​രു​ക​യും ഹോ​സ്റ്റ​ൽ ഫീ​സ് കു​ടി​ശി​ക​യാ​കു​ക​യും ചെ​യ്ത​തോ​ടെ ജാ​ന​കി​മ​ത് സ​ങ്ക​ട​ത്തി​ലാ​യി. ഇ​തോ​ടെ​യാ​ണ് ഹോ​സ്റ്റ​ൽ മു​റി​യി​ൽ ഒ​പ്പം താ​മ​സി​ച്ച മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക ജി​ത​യോ​ടൊ​പ്പം ഉ​മ്മ​ൻ​ചാ​ണ്ടി​യെ ക​ണ്ട് സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച​ത്.​പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് ഇ​ട​പെ​ടാ​മെ​ന്ന് ഉ​മ്മ​ൻ​ചാ​ണ്ടി ഉ​റ​പ്പു ന​ൽ​കി. തു​ട​ർ​ന്നു​ള്ള പു​രോ​ഗ​തി ഉ​മ്മ​ൻ​ചാ​ണ്ടി ദി​വ​സ​വും അ​റി​യി​ച്ചു​കൊ​ണ്ടി​രു​ന്നു.

ക​ർ​ണാ​ട​ക പി​സി​സി മ​ല​യാ​ളി​ക​ളെ എ​ത്തി​ച്ചു മ​ട​ങ്ങു​ന്ന ബ​സി​ൽ ജാ​ന​കി​യെ അ​യ​യ്ക്കാ​നാ​യി ആ​ദ്യ​ശ്ര​മം. ആ​ളൊ​ഴി​ഞ്ഞ ബ​സി​ൽ ഒ​രു പെ​ണ്‍​കു​ട്ടി​യെ മ​ട​ക്കി അ​യ​യ്ക്കു​ന്ന​തി​ലെ സു​ര​ക്ഷാ കു​റ​വ് മു​ൻ​നി​ർ​ത്തി അ​തു വേ​ണ്ടെ​ന്നു​വ​ച്ചു. ട്രെ​യി​നി​ൽ ക​യ​റ്റി വി​ടാ​നാ​യി അ​ടു​ത്ത നീ​ക്കം. ട്രെ​യി​ൻ സ​ർ​വീ​സ് വൈ​കി​യ​തോ​ടെ ഉ​മ്മ​ൻ​ചാ​ണ്ടി വി​മാ​ന ടി​ക്ക​റ്റ് ബു​ക്കു ചെ​യ്തു ന​ൽ​കു​ക​യാ​യി​രു​ന്നു. ഹോ​സ്റ്റ​ൽ ഫീ​സ് കു​ടി​ശി​ക​യും ഉ​മ്മ​ൻ​ചാ​ണ്ടി അ​ട​ച്ചു. ഇ​ന്ന​ലെ സു​ഹൃ​ത്തും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യു​മാ​യ ജി​ത​യ്ക്കൊ​പ്പം യാ​ത്ര പ​റ​യാ​നെ​ത്തി.

വ​ഴി ചെ​ല​വി​നാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ യൂ​ത്ത് കെ​യ​ർ​ഫ​ണ്ടി​ൽ നി​ന്ന് ന​ൽ​കി​യ പോ​ക്ക​റ്റ് മ​ണി ഉ​മ്മ​ൻ​ചാ​ണ്ടി ജാ​ന​കി മ​തി​നെ ഏ​ൽ​പി​ച്ചു.​വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള യാ​ത്രാ സൗ​ക​ര്യ​വും ഉ​മ്മ​ൻ​ചാ​ണ്ടി ത​ന്നെ ഒ​രു​ക്കി.​

രാ​ത്രി ഏ​ഴേ കാ​ലോ​ടെ ബം​ഗ​ളൂ​രു​വി​ലെ​ത്തി​യ ജാ​ന​ക്മ​തി​ന് രാ​ത്രി​യി​ൽ വി​ശ്ര​മി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി​യി​രു​ന്നു. ഇ​ന്ന് എ​ട്ടു​മ​ണി​ക്കൂ​ർ യാ​ത്ര ചെ​യ്താ​ൽ മാ​ത്ര​മേ ബി​ജാ​പ്പൂ​രി​ലെ​ത്തു​ക​യു​ള്ളൂ. ഇ​തി​നു​ള്ള വാ​ഹ​ന സൗ​ക​ര്യം ക​ർ​ണാ​ട​ക പി​സി​സി​യു​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ മ​ക​ൻ ചാ​ണ്ടി ഉ​മ്മ​ൻ പ​റ​ഞ്ഞു.