"വേ​ന​ലി​ന്‍റെ' ത​ണ​ലി​ൽ സ​ന​ൽ വീ​ട​ണ​ഞ്ഞു
Monday, June 1, 2020 12:02 AM IST
വെ​ഞ്ഞാ​റ​മൂ​ട്: "വേ​ന​ലി​ന്‍റെ' ത​ണ​ലി​ൽ ഷാ​ർ​ജ​യി​ൽ കു​ടു​ങ്ങി​യ വെ​ഞ്ഞാ​റ​മൂ​ട് സ്വ​ദേ​ശി സ​ന​ൽ വീ​ട​ണ​ഞ്ഞു. ഷാ​ർ​ജ​യി​ലെ അ​ൽ താ​വൂ​നി​ൽ ബാ​ർ​ബ​റാ​യി ജോ​ലി​ചെ​യ്തി​രു​ന്ന സ​ന​ൽ​കു​മാ​ർ വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ പ്ര​വാ​സി​ക​ളു​ടെ സം​ഘ​ട​ന​യാ​യ വേ​ന​ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക​ഴി​ഞ്ഞ ദി​വ​സം നാ​ട്ടി​ൽ എ​ത്തി​യ​ത്. കോ​വി​ഡി​നെ തു​ട​ർ​ന്ന് ജോ​ലി​യും വ​രു​മാ​ന​വു​മി​ല്ലാ​താ​യ​തോ​ടെ സ​ന​ൽ​കു​മാ​ർ മു​റി​വാ​ട​ക​യ്ക്കും ഭ​ക്ഷ​ണ​ത്തി​നും വ​ക​യി​ല്ലാ​തെ ദു​രി​ത​ത്തി​ലാ​കു​ക​യാ​യി​രു​ന്നു. വാ​ട​ക കൊ​ടു​ക്കാ​ൻ പ​ണ​മി​ല്ലാ​താ​യ​തോ​ടെ രാ​ത്രി​യു​റ​ക്കം പാ​ർ​ക്കിം​ഗ് ഏ​രി​യാ​യി​ലാ​യി​രു​ന്നു. കൊ​ടും​ചൂ​ടി​ലും കൊ​റോ​ണ ഭീ​തി​യി​ലും നീ​ണ്ട 52 ദി​വ​സ​ങ്ങ​ൾ പാ​ർ​ക്കിം​ഗ് ഏ​രി​യാ​യി​ൽ ക​ഴി​ഞ്ഞെ​ന്നും നോ​മ്പു​തു​റ സ​മ​യ​ത്ത് ആ​രെ​ങ്കി​ലും എ​ത്തി​ച്ചി​രു​ന്ന ഭ​ക്ഷ​ണം കൊ​ണ്ട് വ​യ​റു നി​റ​ച്ചെ​ന്നും സ​ന​ൽ​കു​മാ​ർ പ​റ​ഞ്ഞു.
നോ​ർ​ക്ക​യു​ടേ​യും ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ന്‍റെ​യും വെ​ബ് സൈ​റ്റു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തു​വെ​ങ്കി​ലും വി​ളി​ക​ളൊ​ന്നും വ​ന്നി​രു​ന്നി​ല്ല. തു​ട​ർ​ന്ന് ഈ ​വി​വ​ര​ങ്ങ​ൾ ത​ന്‍റെ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച​ത് കാ​ര്യ​ങ്ങ​ൾ​ക്ക് വ​ഴി​ത്തി​രി​വാ​യി. ആ ​പോ​സ്റ്റ് ക​ണ്ട നാ​ട്ടു​കാ​ര​നാ​യ ബി​നേ​ഷ് വെ​ഞ്ഞാ​റ​മൂ​ടു​കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ വേ​ന​ലി​ന്‍റെ സെ​ക്ര​ട്ട​റി ഹ​രി​ലാ​ലി​നേ​യും ന​സീ​ബി​നേ​യും ബ​ന്ധ​പ്പെ​ട്ട് വി​വ​ര​ങ്ങ​ൾ ധ​രി​പ്പി​ച്ചു. ഉ​ട​ൻ ത​ന്നെ അ​വ​ർ സ​ന​ൽ​കു​മാ​റി​നെ നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ട് കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കി.
രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ട​യി​ൽ സ​ന​ൽ ക​ര​ൾ, ഹൃ​ദ​യ രോ​ഗ​ങ്ങ​ൾ​ക്ക് മ​രു​ന്ന് ക​ഴി​ച്ചി​രു​ന്ന​ത് മു​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് മ​ന​സി​ലാ​യ​തി​നെ​ത്തു​ട​ർ​ന്ന് ഹ​രി​ലാ​ൽ താ​ൻ ഉ​ൾ​പ്പെ​ട്ട കോ​വി​ഡ് മെ​ഡി​ക്ക​ൽ ഹെ​ൽ​പ് ആ​ൻ​ഡ് കോ -​ഓ​ർ​ഡി​നേ​ഷ​ൻ വാ​ട്ട്സ് ആ​പ് ഗ്രൂ​പ്പി​ൽ ഈ ​വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. സ​ന​ലി​ന ക​ഥ അ​റി​ഞ്ഞ ദു​ബാ​യ് ആം​ബു​ല​ൻ​സ് സ​ർ​വീ​സി​ൽ ജോ​ലി സ​മീ​ർ ഉ​ട​ൻ സ​ന​ലി​ന് താ​ത്കാ​ലി​ക താ​മ​സ​സ്ഥ​ല​വും ഭ​ക്ഷ​ണ​ത്തി​നു​ള്ള സൗ​ക​ര്യ​വും വാ​ഗ്ദാ​നം ചെ​യ്തു. തു​ട​ർ​ന്ന് വെ​ഞ്ഞാ​റ​മൂ​ടു​കാ​രാ​യ അ​ഡ്വ. എ.​എ. റ​ഹി​മും, നോ​ർ​ക്ക വെ​ൽ​ഫ​യ​ർ ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ കെ. ​സി. സ​ജീ​വ് തൈ​ക്കാ​ടും, യു​എ​ഇ​യി​ലെ നോ​ർ​ക്ക കോ-​ഓ​ർ​ഡി​നേ​റ്റ​ർ ആ​ർ. പി. ​മു​ര​ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു.​തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ എം​ബ​സി വ​ഴി സ​ന​ലി​ന്‍റെ മ​ട​ങ്ങി​പ്പോ​ക്ക് സാ​ധ്യ​മാ​വു​ക​യാ​യി​രു​ന്നു.