അ​ശ്വി​ൻ കൃ​ഷ്ണ​യു​ടെ മ​ര​ണം: വീ​ട്ടു​കാ​ർ പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്കു പ​രാ​തി ന​ൽ​കി
Tuesday, June 2, 2020 11:34 PM IST
പാ​വ​റ​ട്ടി: ക​ഴ​ക്കൂ​ട്ടം സൈ​നി​ക സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി അ​ശ്വി​ൻ കൃ​ഷ്ണ തൃ​ശൂ​ർ തോ​ളൂ​രി​ലെ വീ​ട്ടി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ വീ​ട്ടു​കാ​ർ പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്കു പ​രാ​തി ന​ൽ​കി.
തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് തോ​ളൂ​ർ പാ​റോ​ല വീ​ട്ടി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ മ​ക​ൻ അ​ശ്വി​ൻ കൃ​ഷ്ണ​യെ വീ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മാ​ർ​ച്ച് 18നാ​ണ് ലോ​ക്ക് ഡൗ​ണി​നെ​തു​ട​ർ​ന്ന് സ്കൂ​ൾ ഹോ​സ്റ്റ​ലി​ൽ​നി​ന്നും അ​ശ്വി​ൻ വീ​ട്ടി​ലേ​ക്ക് എ​ത്തു​ന്ന​ത്. പി​ന്നീ​ട് മേ​യ് 11ന് ​അ​ച്ഛ​ന്‍റ ഇ ​മെ​യി​ലി​ലേ​ക്ക് മ​ക​ൻ സ്കൂ​ളി​ൽ അ​ച്ച​ട​ക്ക​ലം​ഘ​നം കാ​ണി​ച്ച​താ​യു​ള്ള സ​ന്ദേ​ശം വ​ന്ന​ത്. 18ന് ​ത​പാ​ൽ മു​ഖേ​ന​യും ഇ​തേ സ​ന്ദേ​ശം ല​ഭി​ച്ചു. സ്കൂ​ളി​ൽ അ​ന്വേ​ഷി​ച്ച​പ്പോ​ൾ അ​നു​വാ​ദ​മി​ല്ലാ​തെ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ചു​വെ​ന്നാ​ണ് കാ​ര​ണ​മാ​യി പ​റ​ഞ്ഞ​ത​ത്രെ. മേ​യ് 31 ന് ​സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫോ​ണി​ൽ വി​ളി​ച്ച് സ്കൂ​ളി​ൽ തു​ട​രാ​നാ​കി​ല്ലെ​ന്നും വേ​റെ സ്കൂ​ളി​ൽ അ​ഡ്മി​ഷ​ൻ നോ​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞ​താ​യി വീ​ട്ടു​കാ​ർ പ​റ​യു​ന്നു. ഈ ​വി​വ​ര​മ​റി​ഞ്ഞ അ​ശ്വി​ൻ കൃ​ഷ്ണ മാ​ന​സി​ക​മാ​യി ത​ക​രു​ക​യും അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പി​റ്റേ​ന്നു രാ​വി​ലെ അ​ശ്വി​നെ വീ​ട്ടി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പേ​രാ​മം​ഗ​ലം പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.