ലോ​ക്ക് ഡൗ​ണ്‍ വി​ല​ക്ക് ലം​ഘ​നം: 31 പേ​ർ​ക്കെ​തി​രെ കേ​സ്
Tuesday, June 2, 2020 11:34 PM IST
തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് ലോ​ക്ക് ഡൗ​ണ്‍ വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യ 31 പേ​ർ​ക്കെ​തി​രെ എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ് -2020 പ്ര​കാ​രം കേ​സെ​ടു​ത്തു.​മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ യാ​ത്ര ന​ട​ത്തി​യ 21 വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബ​ൽ​റാം കു​മാ​ർ ഉ​പാ​ധ്യാ​യ അ​റി​യി​ച്ചു. മാ​സ്ക്ക് ധ​രി​ക്കാ​തെ യാ​ത്ര ചെ​യ്ത 254 പേ​ർ​ക്കെ​തി​രെ പെ​റ്റി കേ​സു​ക​ൾ എ​ടു​ത്തു.
രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​കു​ന്ന വി​ധ​ത്തി​ൽ വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ് പ്ര​കാ​രം ഇ​ന്ന​ലെ 31 കേ​സു​ക​ൾ എ​ടു​ത്ത​തി​ൽ കൂ​ടു​ത​ൽ കേ​സു​ക​ൾ എ​ടു​ത്ത​ത് ക​ന്‍റോ​ണ്‍​മെ​ന്‍റ്, വ​ലി​യ​തു​റ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​ണ്. 21 വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു. പു​റ​ത്തി​റ​ങ്ങു​ന്ന എ​ല്ലാ​വ​രും നി​ർ​ബ​ന്ധ​മാ​യും മാ​സ്ക്ക് ധ​രി​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​ർ നി​ർ​ദേ​ശം അ​വ​ഗ​ണി​ച്ചു​കൊ​ണ്ട് മാ​സ്ക്ക് ധ​രി​ക്കാ​തെ​യും വെ​റു​തെ മാ​സ്കി​ട്ടു ന​ട​ന്ന​വ​രു​മാ​യ 254 പേ​ർ​ക്കെ​തി​രെ ഇ​ന്ന​ലെ പെ​റ്റി കേ​സു​ക​ളെ​ടു​ത്തു. കൂ​ടു​ത​ൽ കേ​സു​ക​ളെ​ടു​ത്ത​ത് ക​ഴ​ക്കൂ​ട്ടം, വ​ലി​യ​തു​റ, പേ​രൂ​ർ​ക്ക​ട പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​ണ്.
ലോ​ക്ക്ഡൗ​ണി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി പു​റ​ത്തി​റ​ങ്ങു​ന്ന എ​ല്ലാ​വ​രും നി​ർ​ബ​ന്ധ​മാ​യും മാ​സ്ക്ക് ധ​രി​ക്കേ​ണ്ട​താ​ണ്. പൊ​തു​യി​ട​ങ്ങ​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും കൃ​ത്യ​മാ​യ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കേ​ണ്ട​താ​ണ്. കൂ​ടാ​തെ ലോ​ക്ക്ഡൗ​ണ്‍ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ ഓ​ട്ടോ, ടാ​ക്സി, ബ​സ് മ​റ്റു സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ അ​നു​വ​ദി​ച്ചി​ട്ടു​ള്ള എ​ണ്ണം യാ​ത്ര​ക്കാ​ർ മാ​ത്ര​മേ സ​ഞ്ച​രി​ക്കാ​ൻ പാ​ടു​ള്ളൂ. സ​ർ​ക്കാ​രി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ​യും നി​ർ​ദേ​ശ​ങ്ങ​ൾ എ​ല്ലാ​വ​രും പാ​ലി​ക്കേ​ണ്ട​താ​ണെ​ന്നും വി​ല​ക്ക് ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബ​ൽ​റാം കു​മാ​ർ ഉ​പാ​ധ്യാ​യ അ​റി​യി​ച്ചു.