വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ 5​പേ​രെ വെ​ട്ടി​യ​കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Wednesday, June 3, 2020 11:03 PM IST
വെ​ഞ്ഞാ​റ​മൂ​ട്: വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ സ്ത്രീ​ക​ള​ട​ക്കം അ​ഞ്ചു​പേ​രെ വെ​ട്ടി വീ​ഴ്ത്തി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. നാ​ലാം പ്ര​തി വെ​ഞ്ഞാ​റ​മൂ​ട് വ​യ്യേ​റ്റ് ല​ക്ഷം വീ​ട്ടി​ൽ മ​ഞ്ചേ​ഷ് (23) നെ​യാ​ണ് വെ​ഞ്ഞാ​റ​മൂ​ട് സി​ഐ വി​ജ​യ​രാ​ഘ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ ഇ​വി​ടെ ന​ട​ന്ന ര​ണ്ടു കൊ​ല​പാ​ത​ക​ശ്ര​മ കേ​സി​ലും പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വെ​ഞ്ഞാ​റ​മൂ​ട് മാ​രി​യം വെ​ട്ടു​വി​ള​യി​ലാ​ണ് പ​ക​ലും രാ​ത്രി​യി​ലു​മാ​യി ക​ഞ്ചാ​വ് മാ​ഫി​യ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച അ​ഴി​ഞ്ഞാ​ടി​യ​ത്. ഇ​വ​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വെ​ട്ടു​വി​ള വെ​ട്ടു​വി​ള വീ​ട്ടി​ൽ ലീ​ല (44), വെ​ട്ടു​വി​ള വീ​ട്ടി​ൽ മ​നീ​ഷ് (32), വെ​ട്ടു​വി​ള മൂ​ക്കം​പാ​ല വി​ള വീ​ട്ടി​ൽ ശ​ര​ത്ച​ന്ദ്ര​ൻ (35), മാ​രി​യ​ത്തു വീ​ട്ടി​ൽ സു​നി​ൽ (38), മാ​രി​യ​ത് വീ​ട്ടി​ൽ സു​രേ​ഷ് (35) എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. വെ​ഞ്ഞാ​റ​മൂ​ട് കേ​ന്ദ്രീ​ക​രി​ച്ചു ക​ഞ്ചാ​വ് ക​ച്ച​വ​ട​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന വെ​ട്ടു​വി​ള സ്വ​ദേ​ശി​ക​ളാ​യ ഷൈ​ൻ, വി​ഷ്ണു, ഷാ​രു, ശ്യാം ​എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ള്ള സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് പ​രാ​തി. ക​ഞ്ചാ​വ് വി​ല്പ്പ​ന എ​തി​ർ​ത്ത​വ​രെ​യാ​ണ് ആ​ക്ര​മി​ച്ച​ത്.
വെ​ഞ്ഞാ​റ​മൂ​ട് സി​ഐ വി​ജ​യ​രാ​ഘ​വ​ൻ. എ​സ്ഐ​മാ​രാ​യ അ​ജ​യ​ൻ, ഷാ​ജി. സി​പി​ഒ മ​ഹേ​ഷ്‌ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​നു നേ​തൃ​ത്വം ന​ൽ​കി​യ​ത്.