ജി​ല്ല​യി​ൽ ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് 14 പേ​ർ​ക്ക്
Wednesday, June 3, 2020 11:05 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 14 പേ​രി​ൽ 13 പേ​രും വി​ദേ​ശ​ത്തു നി​ന്നു വ​ന്ന​വ​ര്‍. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 57 വ​യ​സു​ള്ള പൂ​വാ​ര്‍ സ്വ​ദേ​ശി മും​ബൈ​യി​ല്‍ നി​ന്നും ട്രെ​യി​നി​ലാ​ണ് എ​ത്തി​യ​ത്. അ​ദ്ദേ​ഹം വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. രോ​ഗ​ല​ക്ഷ​ണം ക​ണ്ട​തി​നെ​തു​ട​ര്‍​ന്ന് സ്ര​വ​പ​രി​ശോ​ധ​ന ന​ട​ത്തി. രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
താ​ജി​ക്കി​സ്ഥാ​നി​ല്‍ നി​ന്ന് ക​ണ്ണൂ​ര്‍ വി​മാ​ന​ത്തി​ലെ​ത്തി​യ ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍, ഓ​സ്ട്രേ​ലി​യ​യി​ല്‍ നി​ന്നെ​ത്തി​യ ഒ​രാ​ള്‍ കു​വൈ​റ്റി​ല്‍ നി​ന്ന് വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി എ​ത്തി​യ പ​ത്തു​പേ​ര്‍ എ​ന്നി​വ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച മ​റ്റു​ള്ള​വ​ര്‍.
ഇ​വ​രി​ൽ ആ​റു​പേ​ർ സ്ത്രീ​ക​ളും എ​ട്ടു​പേ​ർ പു​രു​ഷ​ന്മാ​രു​മാ​ണ്. ക​ട​കം​പ​ള്ളി സ്വ​ദേ​ശി​യാ​യ 48കാ​രി, മ​ല​യി​ന്‍​കീ​ഴ് സ്വ​ദേ​ശി 48കാ​രി, പ​ള്ളി​ത്തു​റ സ്വ​ദേ​ശി 27 വ​യ​സു​കാ​രി, തി​രു​പു​റം സ്വ​ദേ​ശി​യാ​യ പ​ത്തൊ​ന്പ​തു​കാ​രി, വി​ഴി​ഞ്ഞം സ്വ​ദേ​ശി​യാ​യ 40 വ​യ​സു​കാ​രി, ക​ഠി​നം​കു​ളം സ്വ​ദേ​ശി 21 വ​യ​സു​കാ​രി എ​ന്നീ സ്ത്രീ​ക​ൾ​ക്കും പെ​രു​മാ​തു​റ സ്വ​ദേ​ശി 34 വ​യ​സ്, വ​ര്‍​ക്ക​ല ചെ​റു​ന്നി​യൂ​ര്‍ സ്വ​ദേ​ശി 39 വ​യ​സ്, മു​രു​ക്കും​പു​ഴ (മം​ഗ​ല​പു​രം) സ്വ​ദേ​ശി 56 വ​യ​സ്, പൂ​വാ​ര്‍ സ്വ​ദേ​ശി 57 വ​യ​സ്, നെ​ടു​മ​ങ്ങാ​ട് മു​ണ്ടേ​ല സ്വ​ദേ​ശി 72 വ​യ​സ്, വ​ള്ള​ക്ക​ട​വ് പെ​രു​ന്താ​ന്നി സ്വ​ദേ​ശി 56 വ​യ​സ്, നെ​യ്യാ​റ്റി​ന്‍​ക​ര സ്വ​ദേ​ശി 29 വ​യ​സ്, കാ​ട്ടാ​യി​ക്കോ​ണം സ്വ​ദേ​ശി 21 വ​യ​സ്‌ എ​ന്നീ പു​രു​ഷ​ന്മാ​ർ​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.