ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ചു
Wednesday, June 3, 2020 11:06 PM IST
വെ​മ്പാ​യം: വാ​മ​ന​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​വും, കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന കോ​ലി​യ​ക്കോ​ട് മോ​ഹ​ന​ച​ന്ദ്ര​ന്‍റെ ച​ര​മ വാ​ർ​ഷി​ക ദി​ന​ത്തി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​ദ​ര​വു​മാ​യി കോ​ൺ​ഗ്ര​സ്. കോ​വി​ഡ് മ​ഹാ​മാ​രി​യെ തു​ട​ച്ചു നീ​ക്കാ​ൻ പോ​രാ​ടു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ അ​ഭി​ന​ന്ദി​ക്കാ​നാ​ണ് കോ​ലി​യ​ക്കോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മാ​ണി​ക്ക​ൽ കു​ടും​ബ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ മു​ഴു​വ​ൻ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. വെ​മ്പാ​യം അ​തി​ൽ കു​മാ​ർ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കോ​ലി​യ​ക്കോ​ട് മ​ഹീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.