ലോക്ക്ഡൗൺ പാരയായി; നെയ്തെടുത്ത ഉത്പന്നങ്ങൾ വിൽക്കാനാകാതെ പദ്മിനി
Thursday, June 4, 2020 11:22 PM IST
വി​തു​ര: ഈ​റ്റ​യി​ഴ​ക​ളി​ല്‍ നെ​യ്‌​തെ​ടു​ത്ത ഉ​ത്പ​ന്ന​ങ്ങ​ള്‍ ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് വി​റ്റ​ഴി​ക്കാ​ന്‍ സാ​ധി​ക്കാ​തെ വി​ഷ​മി​ക്കു​ക​യാ​ണ് ആ​ദി​വാ​സി വീ​ട്ട​മ്മ​യാ​യ പ​ദ്മി​നി. വ​ര്‍​ഷ​ങ്ങ​ളാ​യി പേ​പ്പാ​റ, പ​ട്ട​ന്‍​കു​ളി​ച്ച​പാ​റ​യ്ക്ക​ടു​ത്തു​ള്ള വ​യ​ലി​ല്‍​പ്പു​ല്ല് ഊ​രി​ലെ കു​ന്നും​പു​റ​ത്ത് വീ​ട്ടി​ലി​രു​ന്ന് വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍​ക്കൊ​പ്പം ക​ര​കൗ​ശ​ല​വ​സ്തു​ക്ക​ളും നി​ര്‍​മി​ക്കു​ന്നു​ണ്ട് പ​ദ്മി​നി. പ​രി​സ്ഥി​തി സൗ​ഹൃ​ദ കു​ട​ക​ള്‍, ബാ​ഗു​ക​ള്‍ എ​ന്നി​വ​യാ​ണ് കൂ​ട്ട​ത്തി​ല​ധി​ക​വും. പ്രാ​രാ​ബ്ധ​ങ്ങ​ള്‍​ക്കി​ട​യി​ലും ക​വി​ത​യെ​ഴു​താ​നും ഇ​വ​ര്‍ സ​മ​യം ക​ണ്ടെ​ത്തു​ന്നു​ണ്ട്.

ഇ​ഴ​കീ​റി ഉ​ണ​ക്കി​യെ​ടു​ത്ത ഈ​റ ചാ​യ​ക്കൂ​ട്ടു​ക​ളി​ല്‍ മു​ക്കി വി​വി​ധ നി​റ​ങ്ങ​ളാ​ക്കി​യ​തി​നു​ശേ​ഷ​മാ​ണ് നെ​യ്ത്ത്. നേ​ര​ത്തെ ഭ​ര്‍​ത്താ​വു​പേ​ക്ഷി​ച്ച് ഒ​റ്റ​യ്ക്കാ​യ​തോ​ടെ ചു​റ്റു​വ​ട്ട​ത്തു​ള്ള ബ​ന്ധു​ക്ക​ളാ​ണ് ഏ​ക​തു​ണ. തു​ച്ഛ​മാ​യ വി​ല​യ്ക്കാ​ണ് നേ​ര​ത്തെ വി​തു​ര​യി​ലും പ​രി​സ​ര​ത്തും ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​റ്റ​ഴി​ച്ചി​രു​ന്ന​ത്. ഇ​പ്പോ​ഴ​ത്തെ പ്ര​ശ്‌​ന​ത്തി​ല്‍ പ​ട്ടി​ക​വ​ര്‍​ഗ വ​കു​പ്പ് ഇ​ട​പെ​ട്ട് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് പ​ത്മി​നി​യു​ടെ ആ​വ​ശ്യം.