പ​ട്ടി​ക​ജാ​തി മേ​ഖ​ല​ക​ളി​ലും, ആ​ദി​വാ​സി ഊ​രു​ക​ളി​ലും തീ​ര​പ്ര​ദേ​ശ​ത്തും ഓ​ണ്‍​ലൈ​ൻ ക​ഫേ സൗ​ക​ര്യ​മൊ​രു​ക്കാൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്
Thursday, June 4, 2020 11:23 PM IST
തി​രു​വ​ന​ന്ത​പു​രം: ഓ​ണ്‍-​ഓ​ണ്‍​ലൈ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ​ന്പാ​ടും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ സൗ​ക​ര്യം ഒ​രു​ക്കാ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് തീ​രു​മാ​നി​ച്ചു. ഇ​തി​നു​വേ​ണ്ടി 300 ടെ​ലി​വി​ഷ​നു​ക​ൾ വാ​ങ്ങി സാ​ഥാ​പി​ക്കു​വാ​നും തീ​രു​മാ​ന​മാ​യി. ഇ​ന്ന​ലെ ചേ​ർ​ന്ന ജി​ല്ലാ​ത​ല യോ​ഗ​മാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. ജി​ല്ല​യി​ൽ 73 പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 8160 കു​ട്ടി​ക​ളാ​ണ് നി​ല​വി​ൽ ഓ​ണ്‍​ലൈ​ൻ സൗ​ക​ര്യം ല​ഭ്യ​മാ​ല്ലാ​ത്ത​താ​യി ഉ​ള്ള​ത്. വ​ന​മേ​ഖ​ല​യി​ൽ 266 കു​ട്ടി​ക​ളാ​ണ് ഈ ​സൗ​ക​ര്യം ഇ​ല്ലാ​ത്ത​വ​രാ​യി​ട്ടു​ള്ള​ത്.
വ​ന​ത്തി​ന​ക​ത്ത് സാ​മൂ​ഹ്യ പ​ഠ​ന കേ​ന്ദ്ര​ങ്ങ​ൾ, ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ വ​ന​ജ്യോ​തി സെ​ന്‍റ​റു​ക​ൾ , ലൈ​ബ്ര​റി​ക​ൾ ഉ​ൾ​പ്പെ​ടെ 36 കേ​ന്ദ്ര​ങ്ങ​ളിð ടി​വി​യും ഡി​ഷ് ആ​ന്‍റി​ന​യും സ​ജ്ജീ​ക​രി​ക്കും, ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ട്രൈ​ബ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ​യും തു​ക വി​നി​യോ​ഗി​ക്കും.
തീ​ര​പ്ര​ദേ​ശ​ത്ത് 42 മ​ത്സ്യ ഗ്രാ​മ​ങ്ങ​ളി​ലാ​യി 55 മ​ത്സ്യ​സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ നി​ല​വി​ലു​ണ്ട്. ഈ ​സൊ​സൈ​റ്റി​ക​ളി​ൽ എ​ല്ലാം​ത​ന്നെ സ്പോ​ണ്‍​സ​ർ​മാ​രു​ടെ സ​ഹാ​യ​ത്തോ​ടു​കൂ​ടി ടി​വി സ്ഥാ​പി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്.
പ​ട്ടി​ക​ജാ​തി സ​ങ്കേ​ത​ങ്ങ​ളി​ലെ പൊ​തു​കേ​ന്ദ്ര​ങ്ങ​ളി​ൽ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​യു​ടെ​യും സ​ഹാ​യ​ത്തോ​ടു​കൂ​ടി ടി​വി വാ​ങ്ങി ന​ൽ​കും. ഇ​തി​നു​വേ​ണ്ടി വ​ലി​യ​തോ​തി​ൽ മൊ​ബൈ​ൽ ഫോ​ണു​ക​ളും ടി​വി​യും ശേ​ഖ​രി​ക്കാ​നു​ള്ള പ​ദ്ധ​തി രൂ​പം ന​ൽ​കി. ശ​നി​യാ​ഴ്ച്ച കൊ​ണ്ട് പ​ഞ്ചാ​യ​ത്ത് ത​ല യോ​ഗ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കും.
ലൈ​ബ്ര​റി​ക​ളി​ലും അ​ങ്ക​ണ​വാ​ടി​ക​ളി​ലും ഈ ​സൗ​ക​ര്യം സ​ജ്ജീ​ക​രി​ക്കും , ടി​വി​യി​ല്ലാ​ത്ത ലൈ​ബ്ര​റി​ക​ളി​ലും അ​ങ്ക​ണ​വാ​ടി​ക​ളി​ലും സ്കൂ​ളു​ക​ളി​ലെ ക​ന്പ്യൂ​ട്ട​റു​ക​ൾ/​ലാ​പ്പ്ടോ​പ്പ് ഉ​പ​യോ​ഗി​ക്കു​വാ​ൻ തീ​രു​മാ​നി​ച്ചു. ജി​ല്ല​യി​ലെ 15,000-ത്തോ​ളം വ​രു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും പ്ര​ത്യേ​ക​മാ​യി ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ സ​ജ്ജീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചു. ഇ​തി​നു​ള്ള ക്ലാ​സു​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യാ​ൻ എ​സ്എ​സ്കെ​യെ ചു​മ​ത​ല​പ്പെ​ടു​ത്തി.
ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി ​ര​ഞ്ജി​ത് അ​ധ്യ​ക്ഷ​നാ​യി. പ്ര​സി​ഡ​ന്‍റ് വി.​കെ മ​ധു യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.