ലോ​ക്ക് ഡൗ​ൺ ലം​ഘ​നം: 24 പേ​ർ​ക്കെ​തി​രെ കേ​സ്; മാ​സ്ക് ധ​രി​ക്കാ​ത്ത 249 പേ​ര്‍​ക്കെ​തി​രെ​യും ന​ട​പ​ടി
Friday, June 5, 2020 11:51 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19 സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള പ​രി​ശോ​ധ​ന​യി​ല്‍ ഇ​ന്ന​ലെ ത​ല​സ്ഥാ​ന​ത്ത് ലോ​ക്ക് ഡൗ​ൺ വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യ 24 പേ​ർ​ക്കെ​തി​രെ എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ് 2020 പ്ര​കാ​രം കേ​സു​ക​ളെ​ടു​ത്തു. മാ​ര്‍i നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ യാ​ത്ര ന​ട​ത്തി​യ 14 വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി ഐ​ജി​പി​യും തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​മാ​യ ബ​ല്‍​റാം കു​മാ​ർ ഉ​പാ​ധ്യാ​യ അ​റി​യി​ച്ചു.
കൂ​ടാ​തെ, സ​ർ​ക്കാ​രി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും നി​ര​ന്ത​ര​മാ​യ നി​ർ​ദേ​ശം അ​വ​ഗ​ണി​ച്ച് മാ​സ്ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങി യാ​ത്ര ചെ​യ്ത 249 പേ​ര്‍​ക്കെ​തി​രെ​യും നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ചു.
ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് തി​രു​വ​ന​ന്ത​പു​രം സി​റ്റി​യി​ലെ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും പോ​ലീ​സ് ഓ​ഫീ​സു​ക​ളി​ലും ഫ​ല വൃ​ക്ഷ​തൈ​ക​ള്‍ ന​ട്ടു.
സി​റ്റി പോ​ലീ​സ് എ ​ആ​ര്‍ ക്യാ​മ്പി​ല്‍ ഐ​ജി​പി​യും ക​മ്മീ​ഷ​ണ​റു​മാ​യ ബ​ൽ​റാം കു​മാ​ർ ഉ​പാ​ധ്യാ​യ ഫ​ല​വൃ​ക്ഷ തൈ​ക​ൾ ന​ട്ടു​കൊ​ണ്ട് ഈ ​വ​ർ​ഷ​ത്തെ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ -ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.