ഓ​ൺ​ലൈ​ൻ പ​ഠ​നം പൊ​ന്മു​ടി തേ​യി​ല​ത്തോ​ട്ട​ത്തി​ലെ കു​ട്ടി​ക​ൾ​ക്ക് കേ​ട്ട​റി​വ് മാ​ത്രം
Friday, June 5, 2020 11:51 PM IST
വി​തു​ര: ഓ​ൺ​ലൈ​ൻ പ​ഠ​നം പൊ​ന്മു​ടി തേ​യി​ല​ത്തോ​ട്ട​ത്തി​ലെ കു​ട്ടി​ക​ൾ​ക്ക് കേ​ട്ട​റി​വ് മാ​ത്രം. കു​രു​ന്നു​ക​ളു​ടെ ചോ​ർ​ന്നൊ​ലി​ക്കു​ന്ന കൂ​ര​യി​ൽ ടി​വി​യും സ്മാ​ർ​ട്ട് ഫോ​ണു​മി​ല്ല. പൊ​ന്മു​ടി തേ​യി​ല​ത്തോ​ട്ട​ത്തി​ലെ ല​യ​ത്തി​ൽ മ​ണ്ണെ​ണ്ണ വി​ള​ക്കി​ന്‍റെ ഇ​ത്തി​രി​വെ​ട്ട​ത്തി​ലാ​ണ് ഇ​വ​രു​ടെ ജീ​വി​ത​പാ​ഠം. സ​ഹോ​ദ​രി​മാ​രാ​യ സു​നി​ത​യു​ടെ​യും മീ​ന​യു​ടെ​യും മ​ക്ക​ളാ​ണ് ഈ ​ഏ​ഴു​പേ​ർ. എ​ല്ലാ​റ്റി​നും ആ​ശ്ര​യ​മാ​യു​ള്ള​ത് മു​ത്ത​ച്ഛ​ൻ റ​സ​ൽ മാ​ത്രം. സു​നി​ത​യ്ക്കും മീ​ന​യ്ക്കും വ​നം​വ​കു​പ്പി​ൽ​നി​ന്നു വ​ല്ല​പ്പോ​ഴും കി​ട്ടു​ന്ന താ​ത്‌​കാ​ലി​ക ജോ​ലി​യു​ടെ വ​രു​മാ​നം മാ​ത്ര​മാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​ശ്ര​യം.​

സു​നി​ത​യു​ടെ ഭ​ർ​ത്താ​വ് ച​ന്ദ്ര​ൻ ര​ണ്ടു​വ​ർ​ഷം മു​ൻ​പ് മ​രി​ച്ചു. സ​ഹോ​ദ​രി മീ​ന​യു​ടെ ഭ​ർ​ത്താ​വ് കു​ടും​ബ​ത്തെ ഉ​പേ​ക്ഷി​ച്ച​മ​ട്ടാ​ണ്. പ​ത്താം​ക്ലാ​സു​കാ​രി ബ്ല​സി​യാ​ണ് മൂ​ത്ത​യാ​ൾ. ഇ​ള​യ ആ​റു​കു​ട്ടി​ക​ളെ​യും ബ്ല​സി​യാ​ണ് പ​ഠി​പ്പി​ക്കു​ന്ന​ത്. ബ്ല​സി​യു​ടെ അ​നു​ജ​ത്തി​മാ​രാ​യ സോ​ന​യും ജെ​ൻ​സി​യും ഒ​ൻ​പ​താം​ക്ലാ​സി​ലാ​ണ്. സ​ഞ്ജ​യും ഇ​ര​ട്ട​ക​ളാ​യ സെ​ലീ​ന​യും ശ​ര​ത്തും ഏ​ഴാം​ക്ലാ​സി​ലും മി​ഥു​ൻ അ​ഞ്ചാം​ക്ലാ​സി​ലു​മാ​ണ് പ​ഠി​ക്കു​ന്ന​ത്. വീ​ട്ടി​ൽ വൈ​ദ്യു​തി എ​ത്തി​ക്കു​ന്ന​തി​നാ​യി വ​യ​റിം​ഗ് ചെ​യ്തി​ട്ട് ര​ണ്ടു​വ​ർ​ഷം ക​ഴി​ഞ്ഞു.

ഇ​തു​വ​രെ വൈ​ദ്യു​തി കി​ട്ടി​യി​ട്ടി​ല്ല. പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹാ​യം ഒ​ന്നു​മു​ണ്ടാ​യി​ല്ല. വൈ​ദ്യു​തി​യി​ല്ലാ​ത്ത​തി​നാ​ൽ കൊ​ച്ചു​മ​ക്ക​ളു​ടെ പ​ഠ​നം വ​ഴി​മു​ട്ടി​യ അ​വ​സ്ഥ​യി​ലാ​ണെ​ന്ന് റ​സ​ൽ പ​റ​യു​ന്നു.

ടി​വി വാ​ങ്ങി ന​ൽ​കാ​ൻ ത​യാ​റാ​യി ചി​ല സം​ഘ​ട​ന​ക​ൾ മു​ന്നോ​ട്ടു​വ​ന്നെ​ങ്കി​ലും വൈ​ദ്യു​തി ഇ​ല്ലാ​ത്ത​തി​നാ​ൽ ആ​ശ്ര​മം ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്നു. പി​ന്നെ​യു​ള്ള​ത് സ്മാ​ർ​ട്ട് ഫോ​ണാ​യി​രു​ന്നു. അ​ത് ചാ​ർ​ജ് ചെ​യ്യാ​നും വീ​ട്ടി​ൽ വൈ​ദ്യു​തി​യി​ല്ല. ഇ​വ​ർ താ​മ​സി​ക്കു​ന്ന ല​യ​ത്തി​ന്‍റെ 500 മീ​റ്റ​ർ അ​ക​ലെ​വ​രെ വൈ​ദ്യു​തി​യെ​ത്തി​യി​ട്ടു​ണ്ട്. പി​ന്നീ​ടി​ങ്ങോ​ട്ട് നി​ര​വ​ധി വീ​ടു​ക​ളി​ൽ വൈ​ദ്യു​തി​യി​ല്ല.