ഭൂ​മി​ക്കൊ​രു കു​ട​യ്ക്കാ​യി വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു
Friday, June 5, 2020 11:51 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണ ഭാ​ഗ​മാ​യി ഭൂ​മി​ക്കൊ​രു കു​ട എ​ന്ന ആ​പ്ത​വാ​ക്യം മു​ൻ​നി​ർ​ത്തി കു​റ്റി​ച്ച​ൽ ലൂ​ർ​ദ് മാ​താ ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 1500ഓ​ളം വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ചു. കോ​വി​ഡ് ഭീ​ഷ​ണി നേ​രി​ടു​ന്ന ഈ ​കാ​ല​യ​ള​വി​ൽ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​രും അ​വ​ര​വ​രു​ടെ ഗൃ​ഹ​ങ്ങ​ളി​ൽ വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു. കോ​ള​ജ് കാ​മ്പ​സി​ൽ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് നേ​തൃ​ത്വം ന​ൽ​കി​യ ച​ട​ങ്ങി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​സോ​ണി മു​ണ്ടു​ന​ട​യ്ക്ക​ൽ വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ട് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ആ​ധു​നി​ക കാ​ല​ത്ത് പ്ര​കൃ​തി​യോ​ട് ചേ​ർ​ന്നു ജീ​വി​ക്കു​ന്ന​തി​ൽ വൃ​ക്ഷ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം അ​ദ്ദേ​ഹം വി​വ​രി​ച്ചു. ച​ട​ങ്ങി​ൽ ഫാ. ​വ​ർ​ഗീ​സ് ന​മ്പി മ​ഠം, പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ ഡോ. ​മോ​ഹ​ൻ​ലാ​ൽ, പ്ര​ഫ. ര​ഞ്ജി​ത്ത് പി​ള്ള, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ പ്ര​ഫ. സൂ​ര്യ എ​ന്നി​വ​ർ വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു.