നാ​ടി​ന​ഭി​മാ​ന​മാ​യി പാ​പ്പ​നം​കോ​ട്, പു​ന്ന​മൂ​ട് സ്കൂളു​ക​ൾ
Tuesday, June 30, 2020 11:40 PM IST
നേ​മം : നാ​ടി​ന​ഭി​മാ​ന​മാ​യി പാ​പ്പ​നം​കോ​ട് ഗ​വ. ഹൈ​സ്ക്കു​ളും പു​ന്ന​മൂ​ട് ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളും. നേ​മം മേ​ഖ​ല​യി​ലെ ഏ​ക സ​ർ​ക്കാ​ർ സ്ക്കു​ളാ​ണ് പാ​പ്പ​നം​കോ​ട് ഹൈ​സ്കൂ​ളും ക​ല്ലി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പു​ന്ന​മൂ​ട് ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളും. തു​ട​ർ​ച്ച​യാ​യി പ​ന്ത്ര​ണ്ടാം ത​വ​ണ​യാ​ണ് പാ​പ്പ​നം​കോ​ട് സ്കൂ​ൾ ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്. ഇ​രു​പ​ത്തി​ര​ണ്ട് കു​ട്ടി​ക​ളി​ൽ പ​തി​നാ​ല് ആ​ണ്‍​കു​ട്ടി​ക​ളും എ​ട്ട് പെ​ണ്‍​കു​ട്ടി​ക​ളു​മാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. ഇ​തി​ൽ ആ​ദി​ത്യ​കൃ​ഷ്ണ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി . അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും സ്കൂ​ളി​ലെ​ത്തി സ​ന്തോ​ഷം പ​ങ്കി​ട്ടു. ക​ല്ലി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പു​ന്ന​മൂ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ​രീ​ക്ഷ എ​ഴു​തി​യ നൂ​റ്റി​പ​ത്ത് കു​ട്ടി​ക​ളും വി​ജ​യി​ച്ച​തോ​ടെ തു​ട​ർ​ച്ച​യാ​യി നാ​ലാം വ​ർ​ഷ​വും നൂ​റു​മേ​നി കൊ​യ്തു. അ​ൻ​പ​ത്തി​യെ​ട്ട് ആ​ണ്‍​കു​ട്ടി​ക​ളും അ​ൻ​പ​ത്തി ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ളു​മാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. അ​ഞ്ച് കു​ട്ടി​ക​ൾ​ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് കി​ട്ടി.