പു​ത്ത​ൻ​തോ​പ്പ് സം​ഘ​ർ​ഷം:​ ആ​റു പേ​ർ അ​റ​സ്റ്റി​ൽ
Tuesday, June 30, 2020 11:41 PM IST
ക​ഴ​ക്കൂ​ട്ടം: ക​ഠി​നം​കു​ളം പു​ത്ത​ൻ​തോ​പ്പ് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി ര​ണ്ടു​പേ​ർ​ക്ക് വെ​ട്ടേ​റ്റ സം​ഭ​വ​ത്തി​ൽ ആ​റു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. പ​ടി​ഞ്ഞാ​റ്റു​മു​ക്ക് ചി​റ​യ്ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ ഷാ​ജി(46), അ​നി​ൽ​കു​മാ​ർ(45), ബൈ​ജു​കു​മാ​ർ(40), അ​ജ​യ​കു​മാ​ർ, 40), ഷാ​ജി(27), ഷി​യാ​സ് (29)എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. മു​ൻ വൈ​രാ​ഗ്യ​ത്താ​ൽ ഇ​രു വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​പ​രി​സ​ര​ത്തെ മ​ദ്യ​പാ​നം പോ​ലീ​സി​നെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ വൈ​രാ​ഗ്യം വാ​ക്കേ​റ്റ​വു​മാ​ണ് സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മൂ​ന്നു​മാ​സം മു​മ്പ് ഇ​തേ​സ്ഥ​ല​ത്ത് ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ ഇ​പ്പോ​ൾ പി​ടി​യി​ലാ​യ ഷാ​ജി പ്ര​തി​യാ​ണ്. പ്ര​ദേ​ശ​ത്ത് സ്ഥി​ര​മാ​യി മ​ദ്യ​പി​ച്ച് സം​ഘ​ർ​ഷ​മു​ണ്ടാ​ക്കു​ന്ന​വ​രാ​ണ് ഇ​വ​രെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു.