കോ​വി​ഡ് ഭീ​തി:​ പി​ഞ്ചോ​മ​ന​യെ വാ​രി​യെ​ടു​ത്ത് ത​ഹ​സി​ൽ​ദാ​ർ
Friday, July 3, 2020 11:50 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ഭ​യ​ന്ന് ആ​രും എ​ടു​ക്കാ​ൻ ത​യാ​റാ​കാ​തി​രു​ന്ന പി​ഞ്ചോ​മ​ന​യെ വാ​രി​യെ​ടു​ത്ത് ത​ഹ​സി​ൽ​ദാ​ർ ബാ​ല​സു​ബ്ര​ഹ്മ​ണ്യം.
ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​ത്രി മും​ബൈ​യി​ൽ നി​ന്ന് നേ​ത്രാ​വ​തി എ​ക്സ്പ്ര​സി​ൽ ത​ല​സ്ഥാ​ന​ത്തെ​ത്തി​യ മാ​ന​സി​കാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ച യു​വ​തി​യു​ടെ കു​ഞ്ഞി​നെ​യാ​ണ് അ​ദേ​ഹം വാ​രി​യെ​ടു​ത്ത് ശി​ശു​ക്ഷേ​മ സ​മി​തി​യി​ലെ​ത്തി​ച്ച​ത്.
ത​ന്പാ​നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ട്രെ​യി​നി​റ​ങ്ങി​യ യു​വ​തി​യെ കു​ട്ടി​യെ ഒ​രി​ട​ത്തു കി​ട​ത്തി​യ ശേ​ഷം പ്ലാ​റ്റ് ഫോ​മി​ൽ ചു​റ്റി​ക്ക​റ​ങ്ങു​ക​യാ​യി​രു​ന്നു. ഇ​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട പോ​ലീ​സും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും വി​വ​രം തി​ര​ക്കി​യെ​ങ്കി​ലും ഇ​വ​ർ പ​ര​സ്പ​ര വി​രു​ദ്ധ​മാ​യാ​ണ് സം​സാ​രി​ച്ച​ത്. ഉ​ട​ൻ ത​ന്നെ പോ​ലീ​സ് അം​ബു​ല​ൻ​സ് വി​ളി​ക്കു​ക​യും ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.
എ​ന്നാ​ൽ മും​ബൈ​യി​ൽ നി​ന്നെ​ത്തി​യ​തി​നാ​ൽ ഇ​വ​രു​ടെ പി​ഞ്ചു​കു​ഞ്ഞി​നെ തൊ​ടാ​നോ എ​ടു​ക്കാ​നോ ആ​രും ത​യാ​റി​ല്ല. ഇ​തു ക​ണ്ട ു നി​ന്ന സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​നി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ട ായി​രു​ന്ന ത​ഹ​സി​ൽ​ദാ​ർ ബാ​ല​സു​ബ്ര​ഹ്മ​ണ്യം കു​ഞ്ഞി​നെ വാ​രി​യെ​ടു​ത്ത് ശി​ശു​ക്ഷേ​മ സ​മി​തി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. കു​ഞ്ഞി​നെ​യു​മെ​ടു​ത്ത് ന​ട​ന്നു നീ​ങ്ങു​ന്ന ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ ചി​ത്ര​ത്തി​ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​മാ​യി​രു​ന്നു. കു​ട്ടി​യു​ടെ അ​മ്മ​യെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.