ഓ​ൺ​ലൈ​ൻ അ​ദാ​ല​ത്ത്; 15 പ​രാ​തി​ക​ൾ​ക്ക് ത​ത്സ​മ​യം പ​രി​ഹാ​രം
Saturday, July 4, 2020 11:21 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം താ​ലൂ​ക്കി​ലെ പൊ​തു​ജ​ന​ങ്ങ​ളു​ടെ റ​വ​ന്യൂ സം​ബ​ന്ധ​മാ​യ പ​രാ​തി​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി ഓ​ൺ​ലൈ​ൻ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ന​ട​ത്തി. ജി​ല്ല​യി​ലെ 13 അ​ക്ഷ​യാ കേ​ന്ദ്ര​ങ്ങ​ൾ മു​ഖേ​ന പൊ​തു​ജ​ന​ങ്ങ​ൾ സ​മ​ർ​പ്പി​ച്ച 35 അ​പേ​ക്ഷ​ക​ളി​ൽ പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന 21 അ​പേ​ക്ഷ​ക​രു​മാ​യി ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗി​ലൂ​ടെ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. ഇ​വ​രി​ൽ 15 പേ​രു​ടെ പ​രാ​തി​ക​ൾ ത​ത്സ​മ​യം പ​രി​ഹ​രി​ച്ചു. ബാ​ക്കി​യു​ള്ള അ​പേ​ക്ഷ​ക​ളി​ന്മേ​ൽ എ​ത്ര​യും​വേ​ഗം ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.