മി​ക​വി​ന്‍റെ കേ​ന്ദ്ര​മാ​കാ​നൊ​രു​ങ്ങി പ​ര​ശു​വ​യ്ക്ക​ൽ ആ​ടു​വ​ള​ർ​ത്ത​ൽ കേ​ന്ദ്രം
Monday, July 6, 2020 11:43 PM IST
തി​രു​വ​ന​ന്ത​പു​രം: പ​ര​ശു​വ​യ്ക്ക​ൽ ആ​ടു​വ​ള​ർ​ത്ത​ൽ കേ​ന്ദ്രം മി​ക​വി​ന്‍റെ കേ​ന്ദ്ര​മാ​ക്കു​ന്ന​തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നാ​ളെ​വൈ​കു​ന്നേ​രം മൂ​ന്നി​ന് മ​ന്ത്രി കെ.​രാ​ജു നി​ർ​വ​ഹി​ക്കും.
ച​ട​ങ്ങി​ൽ സി.​കെ.​ഹ​രീ​ന്ദ്ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യാ​നു​സ​ര​ണം ആ​ട്ടി​ൻ​കു​ട്ടി​ക​ളെ ല​ഭ്യ​മാ​ക്കു​ന്ന​തി​നോ​ടോ​പ്പം മ​ല​ബാ​റി ആ​ടു​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ആ​ടു​ക​ൾ​ക്കാ​യി മി​ക​വി​ന്‍റെ കേ​ന്ദ്രം നി​ർ​മി​ക്കു​ന്ന​ത്.
3.20കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​ചെ​ല​വ്.​പു​തി​യ കേ​ന്ദ്രം യാ​ഥാ​ർ​ത്ഥ്യ​മാ​കു​ന്ന​തോ​ടെ 1000 ആ​ടു​ക​ളെ വ​ള​ർ​ത്താ​നും ആ​ട്ടി​ൻ​കു​ട്ടി​ക​ളെ ക​ർ​ഷ​ക​ർ​ക്ക് സ​ബ്സി​ഡി നി​ര​ക്കി​ൽ ന​ൽ​കാ​നും സാ​ധി​ക്കും.
മ​ല​ബാ​റി ആ​ടു​ക​ളു​ടെ ഗ​വേ​ഷ​ണം, ക​ർ​ഷ​ക​ർ​ക്ക് പ​രി​ശീ​ല​നം, തീ​റ്റ​പ്പു​ൽ കൃ​ഷി എ​ന്നി​വ​യും ഭാ​വി​യി​ൽ ല​ക്ഷ്യ​മി​ടു​ന്നു.