ചി​കി​ത്സ​യി​ൽ ഇ​രി​ക്കെ മ​രി​ച്ച ആ​ളു​ടെ മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ അ​നു​സ​രി​ച്ച് സം​സ്ക​രി​ക്കും
Monday, July 6, 2020 11:43 PM IST
ആ​റ്റി​ങ്ങ​ൽ: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ഇ​രി​ക്കെ മ​രി​ച്ച ചി​റ​യി​ൻ​കീ​ഴ് സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ അ​നു​സ​രി​ച്ച് സം​സ്ക​രി​ക്കും. സ്ര​വ പ​രി​ശോ​ധ​ന ഫ​ലം വ​രും മു​മ്പ് മൃ​ത​ദേ​ഹം വി​ട്ടു ന​ൽ​കാ​ൻ ശ്ര​മി​ച്ച​ത് ആ​ശ​ങ്ക​ക്ക് ഇ​ട​യാ​ക്കി.
ചി​റ​യി​ൻ​കീ​ഴ് തോ​പ്പി​ൽ ഇ​രു​പ​റ വീ​ട്ടി​ൽ സു​രേ​ഷ് (55) ആ​ണ് മ​രി​ച്ച​ത്. വ​ർ​ഷ​ങ്ങ​ളാ​യി ഡ​യ​ബ​റ്റി​ക്സ് രോ​ഗി​യാ​യി​രു​ന്നു. ജൂ​ൺ 20ന് ​ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ഹോ​സ്പി​റ്റ​ലി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇ​ദ്ദേ​ഹം ജൂ​ൺ 25 വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആശുപത്രി ഐ​സി​യു​വി​ലും 28 വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ പേ ​വാ​ർ​ഡി​ലും ചി​കി​ത്സ​യി​ലാ​യി​രു​ന്നു. 27ന് ​കൊ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ല​വും നെ​ഗ​റ്റീ​വ് ആ​യി​രു​ന്നു. 28ന് ​തി​രി​ച്ചു ചി​റ​യി​ൻ​കീ​ഴി​ലെ വീ​ട്ടി​ൽ എ​ത്തി​ക്കു​ക​യും 14 ദി​വ​സ​ത്തെ വീ​ട്ട് നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ക്കു​ക​യും ചെ​യ്തു.
ജൂ​ലൈ അ​ഞ്ചി​ന് ക​ടു​ത്ത ശ്വാ​സ​ത​ട​സം കാ​ര​ണം വീ​ണ്ടും ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും അ​വി​ടെ​നി​ന്നും രാ​ത്രി 9 മ​ണി​യോ​ടു​കൂ​ടി സ്വ​കാ​ര്യ ആം​ബു​ല​ൻ​സി​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലെ ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.
തൊ​ട്ട​ടു​ത്ത ദി​വ​സം മ​ര​ണ​പ്പെ​ട്ടു. കോ​വി​ഡ് രോ​ഗ ല​ക്ഷ​ണം ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ വീ​ണ്ടും ശ്ര​വ പ​രി​ശോ​ധ​ന നി​ർ​ദ്ദേ​ശി​ക്ക​പ്പെ​ട്ട. ഞാ​യ​റാ​ഴ്ച വ​ന്ന പ​രി​ശോ​ധ​ന ഫ​ലം പോ​സി​റ്റീ​വ് ആ​യി​രു​ന്നു.
ഇ​തി​നെ തു​ട​ർ​ന്ന് സ​മ്പ​ർ​ക്ക​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കാ​ൻ നി​ർ​ദേ​ശം ഉ​ണ്ടാ​യി. എ​ന്നാ​ല് ആ​ല​പ്പു​ഴ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് നി​ന്നു​ള്ള ഫ​ലം വ​ന്നാ​ൽ മാ​ത്ര​മേ രോ​ഗം സ്ഥി​രീ​ക​രി​ക്ക​ൻ പ​റ്റൂ എ​ന്ന നി​ല​പാ​ട് ആ​രോ​ഗ്യ വ​കു​പ്പ് സീ​ക​രി​ച്ചു. ഇ​തേ സ​മ​യം ബോ​ഡി ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കു​വാ​ൻ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തു. വീ​ട്ടി​ൽ കൊ​ണ്ടു പോ​കാ​തെ നേ​രെ ശ്മ​ശാ​ന​ത്തി​ൽ കൊ​ണ്ട് പോ​യി സം​സ്ക​രി​ക്കാ​നാ​ണ്ണ് ചു​മ​ത​ല​പ്പെ​ട്ട ഡോ​ക്ട​ർ നി​ർ​ദേ​ശി​ച്ച​ത്.
ക​ഴി​ഞ്ഞ മൂ​ന്നി​ന് മ​രി​ച്ച വ്യ​ക്തി​യു​ടെ പ​രി​ശോ​ധ​ന ഫ​ലം ഇ​ത്ര​യും വൈ​കു​ന്ന​ത് ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.